ലിസി മുരളീധരന് ബഹ്‌റൈന്‍ ഇന്ത്യ കള്‍ച്ചറല്‍ അവാര്‍ഡ്
ബഹ്‌റൈന്‍: ഈ വര്‍ഷത്തെ ബഹ്‌റൈന്‍ ഇന്ത്യ കള്‍ച്ചറല്‍ അവാര്‍ഡിന് പ്രശസ്ത നര്‍ത്തകി ലിസി മുരളീധരന്‍ അര്‍ഹയായി. മലയാള ഭാഷക്ക് പ്രാമുഖ്യം നല്‍കികൊണ്ട് ശാസ്ത്രീയ നൃത്തത്തില്‍ നിരവധി പരിഷ്‌കരണങ്ങള്‍ നടത്തി നൃത്തത്തെ ജനകീയവല്‍ക്കരിക്കുകയും ഒട്ടേറെ സമകാലീക വിഷയങ്ങള്‍ നൃത്തത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നത് പരിഗണിച്ചാണ് പുരസ്‌കാരം.
50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് 28 ന് ബഹ്‌റൈന്‍ മനാമ ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റിച്ചാര്‍ഡ് ഹെ എം.പി സമ്മാനിക്കും. സോമന്‍ ബേബി, ജോര്‍ജ് മാത്യു, സോവിച്ചന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
ശ്രീനാരായണ ഗുരുവിന്റെ ദൈവദശകവും ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുടെ ജീവിത മുഹൂര്‍ത്തങ്ങളെ അനാവരണം ചെയ്യുന്ന 'ഗുരുദേവ ജ്ഞാനാമ്യത'വും നൃത്തരൂപത്തിലാക്കി ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി അവതരിപ്പിച്ച് വരികയാണ് ലിസി. മുന്‍പ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, വനജോത്സ്‌ന, വിക്ടര്‍ ഹ്യൂഗോയുടെ ഫ്രഞ്ച് കവിതകള്‍, പ്രപഞ്ചം, തുടങ്ങി നിരവധി ന്യത്താവതരങ്ങളിലൂടെ ജനശ്രദ്ധ നേടിയിട്ടുണ്ട്.
വടകര സ്വദേശിനിയായ ലിസി മുരളീധരന്‍. മാഹിയിലും വടകരയിലും പ്രവര്‍ത്തിക്കുന്ന നാട്യകലാക്ഷേത്ര (സെന്റര്‍ ഫോര്‍ പെര്‍ഫോമിങ്ങ് ആര്‍ട്ട് ആന്റ് റിസര്‍ച്ച്)ത്തിന്റെ ഡയറക്ടര്‍ കൂടിയാണ്. ഭര്‍ത്താവ്: മുരളീധരന്‍, മകള്‍: സരിഗ മുരളീധരന്‍( കേരളാ കലാമണ്ഡലം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."