HOME
DETAILS
MAL
ബിനാമി ബിസിനസ് നടത്തിയ വിദേശിക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ
backup
March 01 2019 | 08:03 AM
ജിദ്ദ: സഊദിയില്‍ ബിനാമി ബിസിനസ് നടത്തിയ വിദേശിക്ക് തടവും പിഴയും ശിക്ഷ. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ജോര്‍ദ്ദാന്‍കാരനെ നാടുകടത്തും. സഊദിയുടെ വടക്കു പടിഞ്ഞാറു പ്രവിശ്യയില്‍പ്പെട്ട സക്കാക്കയില്‍ ബിനാമിയായി റെസ്റ്റോറന്റ് നടത്തിയ കേസിലാണ് ജോര്‍ദാന്‍കാരനെ കോടതി മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചത്.
സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസന്‍സും കോമേഷ്യയില്‍ രജിസ്ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു. നിയമ ലംഘനവും അതിനു ലഭിച്ച ശിക്ഷയും സ്വന്തം ചിലവില്‍ പ്രാദേശിക പാത്രത്തില്‍ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. ബിനാമി ബിസിനസ് നടത്തിയ ഈജിപ്ഷ്യന്‍ പൗരന് കഴിഞ്ഞ വര്‍ഷം ദമ്മാം ക്രിമിനല്‍ കോടതി പത്തു ലക്ഷം റിയാല്‍ പിഴയും മൂന്ന് മാസം തടവും ശിക്ഷ വിധിച്ചിരുന്നു.
അതേസമയം രാജ്യത്തെ വിവിധ മേഘലകളില്‍നിന്നു ബിനാമി ബിസിനസ് തുടച്ചു നീക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് രാജാവ് ഈ മാസം അംഗീകാരം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."