HOME
DETAILS
MAL
മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ള പരസ്യ കുടിശിക അനുവദിച്ചു: മുഖ്യമന്ത്രി
backup
May 01 2020 | 02:05 AM
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മാധ്യമങ്ങളെ രൂക്ഷമായി ബാധിച്ചതിനാല്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള പരസ്യ കുടിശികയായ 53 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പി.ആര്.ഡി വഴി ഇത് വിതരണം ചെയ്യും. ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
കൊവിഡുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് വഴി വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് കാസര്‍കോട് പള്ളിക്കര സ്വദേശി ഇമാദിനെതിരേ കേസെടുത്തു. കൊവിഡ് രോഗത്തില്‍നിന്ന് മുക്തനാണ് താനെന്നും തന്നെയും ഒപ്പം ചികിത്സയിലുണ്ടായിരുന്ന പത്തുപേരെയും വിവരശേഖരത്തിന് ഫോണിലൂടെ ബന്ധപ്പെട്ടുവന്നും വ്യാജ പ്രചാരണം നടത്തിയത് ഇയാളാണ്. എന്നാല്‍, കാസര്‍കോട് ജില്ലയില്‍ ഇമാദ് എന്ന പേരില്‍ ആരും ചികിത്സയിലുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."