ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരേ വീണ്ടും ആക്രമണം
കടിയങ്ങാട്: കടിയങ്ങാട് പഴയ മാര്‍ക്കറ്റിന് സമീപം താമസിച്ചു ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെ വീണ്ടും മുഖംമൂടി ആക്രമണം. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഭയന്നു കഴിയുന്ന തൊഴിലാളികള്‍, രാത്രി വാടകക്കെട്ടിടത്തില്‍ വെച്ച് നിസ്‌കരിക്കുമ്പോഴാണ് വീണ്ടും അക്രമം ഉണ്ടായത്. നാട്ടുകാരും പൊലിസും സംഭവസ്ഥലത്ത് എത്തിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് രാത്രി താമസസ്ഥലത്തേക്ക് ഇരച്ചു കയറിയ അക്രമികള്‍ വയോധികനടക്കമുള്ള ഏഴോളം തൊഴിലാളികളെ അടിച്ചു വീഴ്ത്തുകയായിരുന്നു. ജിഷ വധത്തിലെ പ്രതിയെ പിടികൂടിയതിനു പിന്നാലെയുള്ള ആക്രമണം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചുള്ളതായിരുന്നു.
അതേ തുടര്‍ന്ന് ജീവഹാനി ഭയന്ന് ഒരു സംഘം തൊഴിലാളികള്‍ നീട്ടിലേക്ക് മടങ്ങിയിരുന്നു. നാടിന്റെ സമാധാനാന്തരീക്ഷം അക്രമികള്‍ക്കെതിരേ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. അക്രമികള്‍ക്കെതിരേ പ്രദേശവാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്. പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."