ഇന്തോനേഷ്യയില്‍ സ്വര്‍ണഖനിയില്‍ അപകടം; എട്ടു മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സ്വര്‍ണഖനി ഇടിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. 30ലേറെ തൊഴിലാളികള്‍ ഖനിക്കകത്ത് അകപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.
സുലാവേസി ദ്വീപില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞ സ്ഥലത്തെ പ്രതികൂലാവസ്ഥ കാരണം വിവിധ യന്ത്രസാമഗ്രികളുമായി നടത്തിയ രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ടിരുന്നു.
എക്‌സ്‌കവേറ്ററുകള്‍ ഉപയോഗിച്ച് മണ്ണു നീക്കി അടിയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനാണ് നീക്കം നടക്കുന്നത്. മരണസംഖ്യ എട്ടായ വിവരം ഇന്നലെയാണ് ഇന്തോനേഷ്യാ അധികൃതര്‍ പുറത്തുവിട്ടത്.
മണ്ണിനടിയില്‍പ്പെട്ട മുപ്പതിലേറെ തൊഴിലാളികളെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. മൂന്നു ദിവസത്തിനിടയില്‍ ഇരുപതോളം പേരെ ജീവനോടെ പുറത്തെത്തിക്കാനായിട്ടുണ്ട്. ഇതില്‍ അംഗഭംഗം സംഭവിച്ച ഒരാള്‍ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."