ഇ-മാലിന്യമെന്ന സ്വയംകൃതാനര്‍ഥം
മനുഷ്യന്റെ ജീവിതശൈലിയിലുണ്ടായ മാറ്റം കാരണം ജലം, വായു, മണ്ണ് എന്നിവ മലിനമാക്കപ്പെടുകയാണ്. ഇന്നു രണ്ടുരീതിയിലുള്ള മലിനീകരണങ്ങളാണ് ലോകമെമ്പാടുമുണ്ടാകുന്നത്. പ്രകൃതിദുരന്തങ്ങള്‍മൂലം അന്തരീക്ഷത്തിലും കുടിവെള്ളത്തിലും ശക്തമായ മലിനീകരണം സംഭവിക്കുമ്പോള്‍ മനുഷ്യന്റെ നേരിട്ടുള്ള കടന്നാക്രമണം മൂലമുണ്ടാകുന്ന മലിനീകരണം കുറച്ചൊന്നുമല്ല. ഗാര്‍ഹികമാലിന്യങ്ങള്‍, കാര്‍ഷികാവശ്യങ്ങള്‍ മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, ആണവായുധ നിലയങ്ങളില്‍നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ എന്നിങ്ങനെ മാലിന്യങ്ങളുടെ പട്ടിക നീളുന്നു.
എന്നാല്‍ ഇ- മാലിന്യങ്ങളുടെ ഭീഷണികളാണ് ഇന്നു പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ളത്. 90 ന്റെ തുടക്കം മുതലാണ് ഇ- മാലിന്യങ്ങളുടെ ഗൗരവം ബോധ്യപ്പെട്ടത്. ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും ലെഡ് (ഈയം), ഗാഡ്മിയം, ക്രോമിയം, ടിന്‍, മെര്‍ക്കുറി, ആഴ്‌സനിക്, കോബാള്‍ട്ട്, നിക്കല്‍ തുടങ്ങി മനുഷ്യനുദോഷകരമായ ഒട്ടേറെ മൂലകങ്ങളും ലോഹങ്ങളും അടങ്ങിയിട്ടുണ്ട്.
ഇവ ശ്വാസകോശം, തലച്ചോറ്, ആമാശയം എന്നിവയ്ക്കു അര്‍ബുദം പോലുള്ള കടുത്ത രോഗങ്ങളുണ്ടാകാനുള്ള സാഹചര്യമുണ്ടാക്കുന്നു. ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഡയോക്‌സിന്‍ എന്ന രാസപദാര്‍ത്ഥം പുറത്തുവരും. ഇത് അര്‍ബുദത്തിനു കാരണമാണ്. ചെറിയ അളവിലുള്ള ഈയം പോലും രക്തസമ്മര്‍ദ്ദത്തിനും വൃക്കയ്ക്കു കേടുപാടു സംഭവിക്കുന്നതിനും കാരണമാകും. കുട്ടികളുടെ ബുദ്ധിവികാസത്തെയും ഇതു പ്രതികൂലമായി ബാധിക്കും.
ഇ- മാലിന്യങ്ങളില്‍ പുനരുപയോഗത്തിനു പറ്റിയവ കേവലം 10 ശതമാനമാണ്. മറ്റുള്ളവ തുറസായ സ്ഥലങ്ങളിലേയ്ക്കു വലിച്ചെറിയപ്പെടുന്നു. 30 കിലോ ഭാരമുള്ള കമ്പ്യൂട്ടറില്‍ മുപ്പത്താറോളം ലോഹങ്ങളും മൂലകങ്ങളുമുണ്ടാകും. സിലിക്ക 24 ശതമാനവും പ്ലാസ്റ്റിക് 22.9 ശതമാനവും, ഇരുമ്പ് 20.4 ശതമാനവും അടങ്ങിയിട്ടുണ്ട്. ഇവ പുനരുപയോഗത്തിനു പറ്റുമെന്നു വയ്ക്കാം. എന്നാല്‍, പുനരുപയോഗത്തിനു പറ്റാത്ത ജെര്‍മാനിയം, ഗാലിയം, ടൈറ്റാനിയം, മാംഗനീസ്, അന്റിമണി, ക്രോമിയം, ഗാഡ്മിയം, മെര്‍ക്കുറി എന്നിവയും ഇതിലുണ്ട്. അവയാകട്ടെ മനുഷ്യന്റെ ആരോഗ്യത്തിനു അങ്ങേയറ്റം ഭീഷണി ഉയര്‍ത്തുന്നവയാണ്.
മെര്‍ക്കുറിയെക്കുറിച്ചു നടത്തിയ വിശദമായ പഠനത്തില്‍ അതിലെ വിഷാംശം കാരണം മിനമാതാ എന്ന രോഗം മനുഷ്യരില്‍ കണ്ടെത്തിയതായി പറയുന്നു. ഈ രോഗത്തിനും ഒരു ചരിത്രമുണ്ട്്. ജപ്പാനിലെ ഒരു സ്ഥലമാണു മിനമാതാ. ഇവിടെ 1908 ല്‍ ആരംഭിച്ച ചിസോ കോര്‍പറേഷന്‍ എന്ന സ്ഥാപനത്തില്‍നിന്നുള്ള മലിനജലം കടലിലേയ്ക്കായിരുന്നു ഒഴുക്കിയത്. മലിനജലം കലര്‍ന്ന കടലില്‍നിന്നു പിടിച്ച മത്സ്യം ഭക്ഷിച്ച 43 പേര്‍ മരിക്കാനിടയായി.
ഈ നഗരത്തില്‍ ജനിച്ച കുട്ടികളില്‍ ആറുശതമാനം പേര്‍ക്കു തലച്ചോര്‍ സംബന്ധമായ രോഗം ബാധിക്കുകയും നടക്കാനും സംസാരിക്കാനും പ്രയാസം നേരിടുകയും ചെയ്തു. 1956 ല്‍ അഞ്ചുവയസുള്ള ഒരു കുട്ടിയെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണു ഈ രോഗത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറംലോകമറിയുന്നത്.
ചിസ്സോ കോര്‍പ്പറേഷനില്‍നിന്നു പുറത്തുവിട്ട വിഷജലം കാരണം 1932 മുതല്‍ 2001 വരെ 1784 പേര്‍ മിനിമാതാ രോഗം കാരണം മരിച്ചെന്നാണു കണക്ക്. മെര്‍ക്കുറിയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന അസിറ്റാള്‍ ഡൈഹൈഡ് എന്ന രാസപദാര്‍ഥമാണു മരണകാരണമായത്.
ഇ- മാലിന്യങ്ങളിലടങ്ങിയ മെര്‍ക്കുറി ഉണ്ടാക്കുന്ന ഭീഷണികള്‍ ഇനിയുമേറെയുണ്ട്. മാലിന്യങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ലോകമെമ്പാടും മിനമാതാകള്‍ ഉണ്ടാകുമെന്നുറപ്പാണ്. എല്ലാതരം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും പുറംകവര്‍, ചട്ടക്കൂട് എന്നിവ പ്ലാസ്റ്റിക്കിലാണ് നിര്‍മിക്കുന്നത്. 2007 വരെ ഉപേക്ഷിക്കപ്പെട്ട 500 ദശലക്ഷം കമ്പ്യൂട്ടറുകളില്‍നിന്നു മാത്രം 2.87 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് കണ്ടുകിട്ടി. ഇതുവഴി പ്രതിവര്‍ഷം 5.8 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം മണ്ണിനടിയിലായി, പ്ലാസ്റ്റിക്കിന്റെ ഭാഗങ്ങള്‍ മണ്ണിനടിയിലാകുമ്പോള്‍ മണ്ണിലെ വായുസഞ്ചാരമില്ലാതാകുന്നു. ഇതുകാരണം മണ്ണിനടിയില്‍ ജീവിക്കുന്ന സൂഷ്മജീവികളുടെ സഞ്ചാരവും തടസമാകും.
കൃഷിഭൂമിക്കു സൂക്ഷ്മജീവികളുടെ ഉപയോഗം ചെറുതല്ല. അതുകൊണ്ടു പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം അത്യാവശ്യമാണ്. ഫ്രിഡ്ജുകളില്‍, റെഫ്രിജന്റായി ഉപയോഗിക്കുന്ന സി.എഫ്.സി അധവാ ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ അന്തരീക്ഷതാപനില ഉയരാന്‍ കാരണമാകുന്നു. ഇതില്‍നിന്നും വിഘടിച്ചുണ്ടാകുന്ന ക്ലോറിന്‍ ഓസോണുമായി പ്രവര്‍ത്തിച്ച് ഓസോണ്‍ പാളിക്കു വിള്ളലുണ്ടാക്കുന്നു.
ഇന്നു നാം അനുഭവിക്കുന്ന കൂടിയ ചൂടിനു പ്രധാനവില്ലന്‍ സി.എഫ്.സി തന്നെയാണ്. ഇവയുടെ പ്രത്യാഘാതങ്ങളും ബദല്‍ മാര്‍ഗങ്ങളും നമുക്ക് ഇനിയും ചിന്തിക്കാം
ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഒരു പണ്ഡിതനെ ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ ഡയറിയില്‍ ഇങ്ങനെ വായിക്കുമായിരുന്നു: 'കല്യാണം, മുടികളച്ചില്‍, വീട് താമസം, നിശ്ചയം...' ഞാന്‍ ചോദിച്ചു ഇങ്ങനെയൊക്കെ എഴുതി വെക്കുന്നതെന്തിനാണ്? അദ്ദേഹത്തിന്റെ മറുപടി അതെല്ലാം മറന്നാല്‍ ചിലപ്പോള്‍ വലിയ പ്രശ്‌നമാണ്.
ക്ഷണം സ്വീകരിക്കല്‍ മുസ്്‌ലിംകള്‍ പാലിക്കാന്‍ ബാധ്യസ്ഥമായ ഒരു സല്‍ഗുണമായി നബിതിരുമേനി എണ്ണിയിരിക്കുന്നു. ഇത് ഇത്ര പറയേണ്ടതുണ്ടോ എന്ന് സംശയിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ക്ഷണിക്കലും അത് സ്വീകരിക്കലും ഏറ്റവും ഗൗരവമേറിയ അവസ്ഥയാണിന്ന്.
നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഇത് ബാധകമാണ്. നാട്ടിലെ അറിയപ്പെട്ട മതപ്രാസംഗികന്റെ പരിപാടി നിശ്ചയിക്കപ്പെട്ടു. അദ്ദേഹത്തിന്റെതന്നെ സൗകര്യം നോക്കിയാണ് നിശ്ചയിച്ചത്. അങ്ങനെ സമീപ പ്രദേശങ്ങളിലെ പള്ളികളിലെല്ലാം ഖത്വീബ്മാര്‍ തന്നെ പ്രചാരണം നടത്തി. ആളുകള്‍ കൂട്ടമായി സ്ഥലത്തെത്തി. പക്ഷെ പ്രാസംഗികന്‍ മാത്രമില്ല. ഫോണില്‍ ബന്ധപ്പെടാന്‍ പറ്റുന്നുമില്ല. ഇങ്ങനെ പലപ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ പ്രദേശത്തെ ഖത്വീബുമാര്‍ ഒരു തീരുമാനത്തിലെത്തി. ഇനി ഇദ്ദേഹത്തിന്റെ പരിപാടിയെപ്പറ്റി പറയാന്‍ പറ്റില്ലെന്ന്. അതോടെ പ്രസ്തുത പ്രാസംഗികന്‍ ഈ പ്രദേശത്ത് അനഭിമതനായി മാറി. ഇതൊരു അനുഭവകഥയാണ്. സാധാരണക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ കാണും.
കുടുംബത്തിലെ, അയല്‍പക്കത്തെ കല്യാണ പരിപാടികള്‍ക്ക് ക്ഷണിക്കപ്പെടുന്ന പലരും കാര്യം ഗൗരവത്തിലെടുക്കാതെ അവഗണിച്ചേക്കാം, പലപ്പോഴും തീരാത്ത പകയിലേക്കാണിത് നയിക്കുക. പിന്നീട് നടക്കുന്ന പരിപാടികള്‍ക്ക് ഇത്തരക്കാരെ ക്ഷണിക്കില്ല. തിരിച്ചും അങ്ങനെയായിരിക്കുമല്ലോ. ചുരുക്കത്തില്‍ വളരെ നിസ്സാരമായ ഒരു അശ്രദ്ധകാരണം സാമൂഹിക രംഗത്ത് വലിയ ദുരന്തമാണ് സംഭവിക്കുന്നത്.
നമ്മുടെ നാട്ടില്‍ അയല്‍പക്ക കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള പല അകല്‍ച്ചകള്‍ക്കും തുടക്കംകുറിക്കുന്നത് ഇത്തരം അവഗണനകളായിരിക്കും. വിശേഷിച്ചും അടുത്ത കുടുംബങ്ങള്‍ക്കിടയില്‍. ക്ഷണം സ്വീകരിക്കാതിരിക്കാന്‍ നിയമപരമായിതന്നെ തടസ്സങ്ങള്‍ സംഭവിക്കാം. അങ്ങനെയാണെങ്കില്‍ അക്കാര്യം തന്ത്രപൂര്‍വ്വം പറയാവുന്നതാണ്.
കേരളത്തിലെ ഒരു കൊലപാതക കഥ കേട്ടിരുന്നു. ഒരു പണ്ഡിതനെ ഒരാള്‍ കല്യാണത്തിന് ക്ഷണിച്ചത്രേ. അദ്ദേഹം സ്ഥലത്തെത്തി ഞാന്‍ പലിശക്കാരുടെ ഭക്ഷണം കഴിക്കാറില്ലെന്ന് പരസ്യമായി പറഞ്ഞു. വീട്ടുകാര്‍ അത് അഭിമാനപ്രശ്‌നമായി മാറ്റി. സംഗതി അത് കൊലപാതകത്തിലെത്തിയത്രേ! ഈ വ്യക്തിക്ക് അവിടെ പോകാതിരിക്കാമായിരുന്നു. അഥവാ എത്തിയ ശേഷമാണ് വിവരം അറിഞ്ഞതെങ്കില്‍ എന്തെല്ലാം കാരണം പറഞ്ഞ് ഒരു ഗ്ലാസ് വെള്ളം കുടിച്ച് പോരാമായിരുന്നു.
ഇത്തരം അകല്‍ച്ചകള്‍ ഒഴിവാക്കാന്‍ അല്‍പം മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതി. ആദ്യം ക്ഷണിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് പ്രധാനം. നോമ്പുതുറക്കും മറ്റും ഒരേ ദിവസം തന്നെ ഒന്നിലധികം പേര്‍ ക്ഷണിക്കുന്ന പതിവുണ്ടല്ലോ. ഈ ക്രമം പാലിച്ചാല്‍ പ്രശ്‌നം തീരും. പിന്നീട് ക്ഷണിക്കുന്നവരോട് കാര്യങ്ങള്‍ പറഞ്ഞാല്‍ മതി. ക്ഷണം സ്വീകരിക്കുന്നതില്‍ അങ്ങേയറ്റം മാതൃകാപരമായ രീതിയാണ് പാണക്കാട് സയ്യിദുമാര്‍ സ്വീകരിച്ച് വരുന്നത്.
മരണം പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കേ അവരുടെ പരിപാടി പിഴക്കാറുള്ളൂ. അവരുടെ ഈ കൃത്യനിഷ്ടക്ക് കാരണം ക്ഷണിക്കുന്നവരുടെ നിഷ്ടകൂടി ആണെന്നതും വസ്തുതയാണ്. അവരുടെ സൗകര്യം മുന്‍കൂട്ടി ഉറപ്പുവരുത്തിയ ശേഷമായിരിക്കും പരിപാടികള്‍ നിശ്ചയിക്കുക. പലരുടേയും കാര്യങ്ങള്‍ ഇങ്ങനെ അല്ലല്ലോ. നിശ്ചയിച്ച പരിപാടിയിലേക്ക് നമ്മെകൂടി ക്ഷണിക്കലായിരിക്കും. അതിനാല്‍ തന്നെ അസൗകര്യം അവരെ ബോധ്യപ്പെടുത്തിയാല്‍ മതി.
ചുരുക്കത്തില്‍ തികച്ചും അശ്രദ്ധയോടെ കൈകാര്യം ചെയ്തുപോരുന്ന ഒരു സംഗതി ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണിന്ന്. പൊതുപ്രവര്‍ത്തകരും പണ്ഡിതന്മാരുമെല്ലാം ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഉള്ള സൗഹാര്‍ദവും തളര്‍ന്നേക്കും.
മുമ്പ് തൃശൂര്‍ ജില്ലയിലെ ഒരു പള്ളി ഉദ്ഘാടനത്തിന് മര്‍ഹൂം ശിഹാബ് തങ്ങളെ ക്ഷണിച്ചിരുന്നു. തങ്ങള്‍ ക്ഷണം സ്വീകരിച്ചു. അപ്പോള്‍ തന്നെ രാഷ്ടീയക്കാര്‍ക്കിടയില്‍ മുറുമുറുപ്പ് കണ്ടിരുന്നെങ്കിലും അതാരും ഗൗനിച്ചതുമില്ല. പക്ഷെ മഗ്‌രിബ് നിസ്‌കാരത്തിന് എത്തേണ്ട തങ്ങള്‍ ബാങ്കിന്റെ സമയമായിട്ടും എത്തിക്കാണുന്നില്ല. തികഞ്ഞ ആകാംക്ഷ.
മര്‍ഹൂം എം.കെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ സ്ഥലത്തുണ്ടായിരുന്നു അദ്ദേഹം പറഞ്ഞു ഇഖാമത്ത് കൊടുത്തിട്ടല്ലേ നിസ്‌കാരം അപ്പോഴേക്കും തങ്ങളെത്തും. പക്ഷെ അതിനും സമയമാവുകയാണല്ലോ. ബാങ്ക് പകുതി ആയപ്പോഴേക്കും അതാ തങ്ങളുടെ വണ്ടി ഗെയ്റ്റില്‍ ദൃശ്യപ്പെടുന്നു. അദ്ദേഹം കാത്തിരിപ്പ് ഒഴിവാക്കാന്‍ അടുത്ത ഒരു മാന്യന്റെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.
ഇങ്ങനെ അനേകം അനുഭവങ്ങള്‍ അവരുമായി ബന്ധപ്പെട്ടവര്‍ക്ക് പറയാന്‍ കഴിയും സാമൂഹ്യ-വ്യക്തി ബന്ധങ്ങള്‍ക്ക് അവര്‍ നല്‍കിയ മുന്തിയ പരിഗണനയാണ് ഇവിടെയെല്ലാം ദൃശ്യപ്പെടുന്നത്. ആതിഥേയരെ തൃ പ്തിപ്പെടുത്താനായി സുന്നത്തായ നോമ്പ് മുറിച്ചെങ്കിലും ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കപ്പെട്ട ഒരു സമൂഹമാണ് മുസ്്‌ലിംകള്‍.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."