HOME
DETAILS

എഴുപതുകാരി ആത്മഹത്യ ചെയ്ത സംഭവം: മഹിളാ അസോസിയേഷന്‍ നേതാവിന്റെ പങ്ക് അന്വേഷിക്കണം

  
backup
April 07 2017 | 21:04 PM

%e0%b4%8e%e0%b4%b4%e0%b5%81%e0%b4%aa%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%9a%e0%b5%86%e0%b4%af-2


ഇരിട്ടി: ഇരിട്ടിയില്‍ വൃദ്ധ മാതാവ് ക്രൂരമായ ലൈംഗിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തില്‍ സി.പി.എം ഏരിയാ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ നേതാവുമായ ബന്ധുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍.
ആത്മഹത്യ ചെയ്ത എഴുപതുകാരിയുടെ വീട്  സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടത്തില്‍ ക്രൂരമായ പീഡനം കണ്ടെത്തിയിട്ടുണ്ട്.
പൊലിസ് സി.പി.എം പ്രവര്‍ത്തകനായ രാജീവനെ കേസില്‍ അറസ്റ്റ് ചെയ്തു. പ്രതിയെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ നടക്കുകയാണ്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ പീഢനമാണ് ഇരിട്ടിയില്‍ നടന്നിട്ടുള്ളത്. ഇരിട്ടിയിലെ സംഭവുമായി  ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ദുരൂഹതകളും പൊതു സമൂഹത്തിന്റെ മുന്‍പിലുണ്ട്.
പൊലിസ് വേട്ടക്കാരുടെ പക്ഷത്തുനില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മഹിളാ അസോസിയേഷന്‍ നേതാവിനെ കേസില്‍ അറസ്റ്റുചെയ്ത് ചോദ്യം ചെയ്താല്‍ മാത്രമേ പൊതു സമൂഹത്തിനും മരണപ്പെട്ട മാതാവിന്റെ കുടുംബാംഗങ്ങള്‍ക്കുമുള്ള സംശയങ്ങള്‍ മാറ്റാന്‍ സാധിക്കുകയുള്ളു. തെളിവു നശിപ്പിക്കാനും പ്രതിയെ സഹായിക്കാനും കൂട്ടു നിന്നവരെ പ്രതി ചേര്‍ത്തിട്ടില്ലെങ്കില്‍ നിയമ പരിപാലന സംവിധാനങ്ങളെ അത് അവഹേളിക്കുന്നതിനു തുല്യമാണ്.
സ്ത്രീ പീഡകരെയും ക്രിമിനലുകളെയും സം
രക്ഷിക്കലല്ല പൊലിസിന്റെ ജോലി. ഒരുനാട് മുഴു
വന്‍ തേങ്ങിയ ഇരിട്ടിയിലെ വൃദ്ധ മാതാവിന്റെ മരണം നടന്നിട്ടും ഒരു സി.പി.എം നേതാവു പോലും ആ ഭവനം സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല എന്നതും സമൂഹത്തിന്റെ സംശയത്തെ ബലപ്പെടുത്തുകയാണ്. പി.കെ ജനാര്‍ദ്ദനന്‍, തോമസ് വര്‍ഗീസ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും വീട് സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a month ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a month ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a month ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a month ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a month ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a month ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a month ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a month ago