ദുരന്തകാരണം അന്വേഷിച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് യൂത്ത് ലീഗ്
താമരശേരി: കട്ടിപ്പാറ കരിഞ്ചോല മല ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ സമഗ്രാന്വേഷണം വേണമെന്ന് കൊടുവള്ളി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഭൂമാഫിയയുടെ അനധികൃത കൈകടത്തലുകളാണ് 14 ജീവനകള്‍ പൊലിഞ്ഞ വലിയ ദുരന്തത്തിന് കാരണമായതെന്ന നാട്ടുകാരുടെ പരാതി കണ്ടില്ലെന്ന് നടിക്കരുത്. മലമുകളില്‍ പാറ ഖനനം നടക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ കട്ടിപ്പാറ പഞ്ചായത്തധികൃതരെ വിവരമറിയിച്ചതാണ്. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല.
എല്‍.ഡി.എഫ് ഭരണസമിതി ഭൂമാഫിയയുമായി ഒത്തുകളിച്ചതാണെതില്‍ തര്‍ക്കമില്ല. ഇതേകുറിച്ച് വിശദമായ അന്വേഷണം നടത്തി ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം പ്രദേശവാസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ടി. മൊയ്തീന്‍കോയ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.കെ കൗസര്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് കൂടത്തായി, സി.കെ റസാഖ് മാസ്റ്റര്‍, ഒ.കെ ഇസ്മായില്‍, എ. മിഹ്ജഹ്, ഇഖ്ബാല്‍ കത്തമ്മല്‍, ഷമീര്‍ മോയത്ത്, എ. ജാഫര്‍, നൗഷാദ്, വി.സി റിയാസ്ഖാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."