തമാശ രൂപേണ ഡി.ആര്.എസ് റിവ്യൂ; ധോണിക്ക് താക്കീത്
പൂനെ: റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ് മുന്‍ നായകന് എം.എസ് ധോണിക്കു താക്കീത്. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തിനിടെ തമാശയ്ക്ക് ഡി.ആര്.എസ് റിവ്യൂവിനായി ചലഞ്ച് ചെയ്തതിനാണു ധോണിക്ക് താക്കീത് നല്‍കിയത്.
പൂനെ താരം ഇമ്രാന് താഹിറിന്റെ ഓവറില്‍ മുംബൈ ഇന്ത്യന്‍സിന്റെ പൊള്ളാര്‍ഡിനെതിരായ അപ്പീല്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണു ധോണി താമാശ രൂപേണ ഡി.ആര്.എസ് റിവ്യൂ ചിഹ്നം കാണിച്ചത്. ഐ.പി.എല്ലില്‍ ഡി.ആര്.എസ് ഇല്ല. മുന്‍ നായകന് കാണിച്ച തമാശ പക്ഷേ മാച്ച് റഫറി മനു നയ്യാര്‍ അങ്ങനെയല്ല ഉള്‍ക്കൊണ്ടത്.
ധോണിയുടെ നടപടി ഐ.പി.എല്‍ കോഡ് ഓഫ് കണ്ടറ്റ് ലെവല്‍ ഒന്നിന്റെ ലംഘനമാണെന്നു കണ്ടെത്തിയാണു നയ്യാര്‍ മുന്‍ ഇന്ത്യന്‍ നായകന് കൂടിയായ ധോണിക്കു താക്കീത് നല്‍കിയത്. ക്രിക്കറ്റിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തുന്നതാണു ഇത്തരം പ്രവര്‍ത്തികളെന്നും മാച്ച് റഫറിയാണു ഇത്തരം വിഷയങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും ഐ.പി.എല്‍ അധികൃതര്‍ വ്യക്തമാക്കി.
മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ പൂനെ ഏഴു വിക്കറ്റിന്റെ മികച്ച വിജയമാണു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ പൂനെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 187 റണ്‍സെടുത്തു ലക്ഷ്യം കണ്ടു. ഒരു പന്തു ബാക്കി നില്‍ക്കെയായിരുന്നു പൂനെയുടെ വിജയം. പൂനെയ്ക്കായി ഈ സീസണില്‍ നായകനായി അരങ്ങേറിയ സ്റ്റീവന്‍ സ്മിത്ത് 54 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു ടീമിനെ വിജയിപ്പിച്ചു. സ്മിത്താണു കളിയിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."