HOME
DETAILS
MAL
അവിഷ്ണയുടെ സഹപാഠികളും ഇന്ന് നിരാഹാരത്തിനെത്തും
backup
April 07 2017 | 22:04 PM
നാദാപുരം: നീക്കായി പോരാടുന്ന അ വിഷ്ണയുടെ വീട്ടിലേക്കു സഹപാഠികള്‍ സമരത്തിന് പിന്തുണയുമായി സഹപാഠികള്‍ ഇന്നെത്തും . വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളിലെ അവിഷ്ണയുടെ ക്ലാസ്സിലെ കൂട്ടുകാരികളാണ് ഇന്ന് രാവിലെ മുതല്‍ അവിഷ്ണയുടെ വീട്ടില്‍ നിരാഹാരമിരിക്കുക. മൂന്നു ദിവസമായി നടക്കുന്ന ആവിഷ്ണയുടെ നിരാഹാര സമരത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് വീട്ടില്‍ എത്തുന്നത് . ഇന്നലെവിവിധ രാഷ്ട്രീയപാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന നേതാക്കള്‍ വീട്ടിലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ഇന്നലെ ഉച്ചയോടെ ഭരണ പരിഷ്‌കരണ ചെയര്‍മാന്‍ വി.എസ അച്ചുതാനന്ദനും , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുംഅവിഷ്ണയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു.
ഇതോടൊപ്പം ആരോഗ്യ സ്ഥിതി മോശമാകുന്നത് പൊലീസിനും ആരോഗ്യ വകുപ്പിനും പ്രശ്‌നം സൃഷ്ടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."