ശാസ്ത്ര സത്യങ്ങള്‍ തൊട്ടറിഞ്ഞ് മോഡല്‍ സ്‌കൂളില്‍ പരീക്ഷണോത്സവം
തിരുവനന്തപുരം: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ശാസ്ത്ര പരീക്ഷണോത്സവം ശ്രദ്ധേയമായി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ആര്‍.എസ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സയന്‍സ് അധ്യാപകന്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരീക്ഷണോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് നേരിട്ടു ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്താനും ശാസ്ത്രസത്യങ്ങള്‍ മനസിലാക്കാനും കഴിഞ്ഞു. ബലൂണ്‍ ഇലാസ്തികത, ഖര -ദ്രവ വാതകങ്ങളില്‍ താപം നല്‍കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, ദ്രാവകങ്ങളില്‍ മര്‍ദവുമായി ബന്ധപ്പെട്ട പരീക്ഷണം, ലഘു യന്ത്രങ്ങള്‍ പ്രവൃത്തിഭാരം എങ്ങിനെ ലഘൂകരിക്കുന്നു എന്നതിനെക്കുറിച്ചുള്ള പരീക്ഷണം, രാത്രിയും പകലും ഉണ്ടാകുന്ന ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍, മൈക്രോ സ്‌കോപ് ഉപയോഗിച്ച് വിവിധ കോശങ്ങളുടെ നിരീക്ഷണം തുടങ്ങി പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടതും നിത്യജീവിതത്തിലെ കാര്യങ്ങളുമായി ബന്ധപ്പെട്ടതുമായ നിരവധി ശാസ്ത്രപരീക്ഷണങ്ങള്‍ കുട്ടികള്‍ നടത്തി.
അധ്യാപകരായ സതീഷ് കുമാര്‍, നിര്‍മല, കലാലക്ഷ്മി, ലളിതാംബിക, അച്ചാമ്മ, വൈശാഖന്‍ നേതൃത്വം നല്‍കി. ശാസ്ത്രജ്ഞമാരെ കുറിച്ചും ശാസ്ത്ര കണ്ടുപിടിത്തങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."