HOME
DETAILS
MAL
ജനസമ്പര്‍ക്ക പരിപാടിയില്‍ അനീസിന് മൂന്ന് ലക്ഷത്തിന്റെ സഹായം
backup
April 07 2017 | 22:04 PM
തിരുവമ്പാടി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ഇയ്യാട് മാക്കൂടത്തില്‍ അനീസി(32)ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു മൂന്നു ലക്ഷം രൂപയുടെ സഹായം.
താമരശേരി കാരാടി യു.പി സ്കൂളിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയിരുന്നു.
തുടര്‍ന്നാണ് കലക്ടര്‍ യു.വി. ജോസ് അനീസിന് മൂന്നു ലക്ഷംരൂപ അനുവദിച്ചത്. പതിനാലു വയസു മുതല്‍ രക്തസമ്മര്‍ദ ബാധിതനായിരുന്നു ഇദ്ദേഹം. ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വൃക്കമാറ്റി വയ്ക്കുകയായിരുന്നു. ചികിത്സക്കായി 23 ലക്ഷം രൂപയോളം ചെലവായിരുന്നു.
പ്രതിമാസം 30,000 രൂപ ചെലവുള്ള മരുന്നുകളും അനീസിന് ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ലഭിക്കുന്നത് നിലവിലുള്ള അവസ്ഥയില്‍ ഏറെ ആശ്വാസകരമാണെന്ന് അനീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."