HOME
DETAILS
MAL
കാമുകിയുടെ വീട്ടില്‍ ക്വാറന്റൈനില്‍ കുടുങ്ങിയ അഭിഭാഷകന് മുങ്ങി
backup
May 04 2020 | 02:05 AM
ചാത്തന്നൂര്‍(കൊല്ലം): ലോക് ഡൗണ്‍ ലംഘിച്ച് കാമുകിയുടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കുടുങ്ങിയ അഭിഭാഷകന് പൊലിസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും നാട്ടുകാരെയും വെട്ടിച്ചു മുങ്ങി. ഇന്നലെ വൈകിട്ട് പൊലിസിന്റെ പതിവ് പരിശോധനയിലാണ് അഭിഭാഷകന് അവിടെ നിന്നും മുങ്ങിയതായി മനസിലായത്.
തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അഭിഭാഷകന് തങ്ങിയ വീട്ടിലെത്തി അഭിഭാഷകന് ഇല്ലെന്ന് ഉറപ്പ് വരുത്തി കേസ് എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ചാത്തന്നൂര്‍ പൊലിസ് കേസെടുത്ത് കാമുകിയുടെ വീട്ടില്‍ ക്വാറന്റൈനില്‍ ആക്കിയതായിരുന്നു സി.പി.എം കാരനായ അഭിഭാഷകനെ. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പ്രാദേശമാണിത്. ഇദ്ദേഹത്തിന്റെ കാര്‍ ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനിലുണ്ട്.ആരോഗ്യ വകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് , മുങ്ങിയതിന് പൊലിസ് കേസ് എടുക്കും. പ്രമുഖ ഭരണകക്ഷിയിലെ ഉന്നത നേതാക്കള്‍ ഇടപെട്ട് ചാത്തന്നൂരിലെ പ്രാദേശിക നേതൃത്വത്തിന്റെയും പൊലിസിന്റെയും മൗനാനുവാദത്തോടെ കൊല്ലത്തെ ഒരു യുവ അഭിഭാഷകന്റെ സ്കൂട്ടറിലാണ് ഇയാള്‍ രക്ഷപെട്ടതെന്നാണ് സൂചന. ഭരണകക്ഷിയുടെ ഉന്നത നേതാക്കള്‍ ഇടപെട്ട് അഭിഭാഷകനെ പൊലിസിനെ ഉപയോഗിച്ച് അവിടെ നിന്നും മാറ്റുന്നതിന് നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. ആദ്യം ചാത്തന്നൂരിലെ കൊവിഡ് നിരീക്ഷണ ആശുപത്രിയിലേക്ക് മാറ്റാന്‍ നടത്തിയ നീക്കവും ആരോഗ്യവകുപ്പ് അധികൃതരുടെ എതിര്‍പ്പ് മൂലം നടന്നില്ല.
മാത്രമല്ല, ജില്ലാ കലക്ടര്‍ കേസെടുക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കുകയും ശനിയാഴ്ച പുലര്‍ച്ചെ തന്നെ വാഹനം കസ്റ്റഡിയിലെടുത്ത് പൊലിസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.അതേ പൊലിസ് തന്നെയാണ് രാത്രിയില്‍ അഭിഭാഷകന് ഇവിടെ നിന്ന് കടക്കുന്നതിന് ഒത്താശ ചെയ്തത്. ഇതിനിടെ തിരുവനന്തപുരത്ത് എത്തിയ അഭിഭാഷകന് കൂട്ടുകാരുമായി നില്ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ 30ന് ആയിരുന്നു ഇയാള്‍ കാമുകിയുടെ വീട്ടില്‍ കുടുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."