ഏങ്ങണ്ടിയൂരില്‍ പ്രഥമ സ്വാശ്രയ കുടിവെള്ള പദ്ധതിക്ക് ശിലയിട്ടു
വാടാനപ്പള്ളി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനും സാങ്കേതിക തടസങ്ങള്‍ക്കും വിരാമമിട്ട് ഏങ്ങണ്ടിയൂരിലെ രണ്ടാം വാര്‍ഡിലെ സ്വാശ്രയ കുടിവെള്ള പദ്ധതിക്ക് ശിലപാകി. പഞ്ചായത്തിലെ പ്രഥമ സ്വാശ്രയ കുടിവെള്ള പദ്ധതിയാണിത്.
ശിലാസ്ഥാപന കര്‍മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ഉദയ് തോട്ടപ്പുള്ളി നിര്‍വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന്‍ അധ്യക്ഷനായി. അംഗങ്ങളായ സുമയ്യ സിദ്ധക്ക്, ഉഷ സുകുമാരന്‍, ഒ.കെ പ്രൈസണ്‍, ബീന സിങ് പണ്ടാരത്തില്‍, വനജ വേലായുധന്‍, എ.ബി ബൈജു, സിന്ധു സന്തോഷ്, റംലത്ത് എന്നിവര്‍ സംസാരിച്ചു.
വാട്ടര്‍ അതോരിറ്റി അസിസ്റ്റന്റ്് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ചേറ്റുവ മേഖലയില്‍ വാര്‍ഡ് മെംബര്‍ ഇര്‍ഷാദ് കെ.ചേറ്റുവയുടെ നേതൃത്വത്തില്‍ ചാലക്കല്‍ അഹമ്മദാജി എന്ന സ്വകാര്യ വ്യക്തി സൗജന്യമായി ചേറ്റുവ ഫക്കീര്‍ സാഹിബ് ജാറം പരിസരത്ത് വിട്ടുനല്‍കിയ സ്ഥലത്താണ് ഗ്രാമപഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവിട്ട് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. സാങ്കേതിക തടസം മൂലം കാലതാമസം നേരിട്ട പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഉദയ് തോട്ടപ്പുള്ളിയും വാര്‍ഡ് മെംബറും നടത്തിയ ശ്രമഫലമായാണ് പദ്ധതി തുടങ്ങിവക്കാന്‍ അവസരമൊരുക്കിയത്.
ആദ്യഘട്ടത്തില്‍ വാട്ടര്‍ ടാങ്കും രണ്ട് മോട്ടോര്‍ പമ്പുകളും 800മീറ്ററില്‍ പൈപ്പുലൈനുകളിട്ട് പൊതു ടാപ്പുകളും സ്ഥാപിക്കാനാണ് പദ്ധതി. രണ്ടാം വാര്‍ഡ് മെംബര്‍ ഇര്‍ഷാദ് കെ. ചേറ്റുവ, പഞ്ചായത്ത് സെക്രട്ടറി വി.ആര്‍ ഷീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."