HOME
DETAILS

കാഞ്ഞങ്ങാട്ട്പടി റോഡ് നിര്‍മാണം വാര്‍ഡ് മെംബറും നാട്ടുകാരും തടഞ്ഞു

  
backup
March 02 2019 | 07:03 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf

എരുമപ്പെട്ടി: മണ്ണാംകുന്ന് കാഞ്ഞങ്ങാട്ട്പടി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം വാര്‍ഡ് മെംബറും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഒരുവിഭാഗം നാട്ടുകാരും വാര്‍ഡ് മെംബറും ചേരിതിരിഞ്ഞുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷാവസ്ഥ സൃഷ്ടിടിച്ചു.
20ഓളം കുടുംബങ്ങള്‍ താമസിക്കുന്ന മണ്ണാംകുന്ന് റോഡ് നിര്‍മാണത്തിന് അനുമതി നല്‍കാതെ ഒരു വീട്ടിലേക്കുള്ള വഴി റോഡാക്കുന്നതിന് അഞ്ചുലക്ഷം രൂപ അനുവദിച്ചുവെന്നാരോപിച്ചാണ് പ്രവര്‍ത്തനം തടഞ്ഞത്.
ഗ്രാമസഭയില്‍ ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. വാര്‍ഡ് മെംബര്‍ പോലും അറിയാതെയാണ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. നടപടിക്കെതിരേ ജില്ലാ കലക്ടര്‍ക്കും ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോളനി നിവാസികള്‍ക്ക് അനുകൂല നടപടി എടുത്തിട്ടുള്ളതുമാണ്.
എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് അധികാരികളുടെ ഒത്താശയോടെ പഞ്ചായത്ത് ഭരണസമിതി മണ്ണാംകുന്ന് കോളനിയിലെ ജനങ്ങളെ അവഹേളിക്കുകയാണെന്നും വാര്‍ഡ് മെംബര്‍ ദീപ രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം ഏഴ് വര്‍ഷത്തോളമായി നിരന്തരം പഞ്ചായത്തില്‍ പരാതി നല്‍കിയാണ് റോഡ് അനുവദിച്ചിട്ടുള്ളതെന്നും വാര്‍ഡ് മെംബര്‍ കോളനി നിവാസികളുമായി വന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയാണുണ്ടായതെന്നും പരിസരവാസികള്‍ പറഞ്ഞു. കോളനിവാസികളും നാട്ടുകാരും വാര്‍ഡ് മെംബറും തമ്മിലുള്ള തര്‍ക്കം വാക്കേറ്റത്തിനിടയാക്കി.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് എരുമപ്പെട്ടി അഡിഷണല്‍ എസ്.ഐ ജോണിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  13 days ago
No Image

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

National
  •  13 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  13 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  13 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  13 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  13 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  13 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  13 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  13 days ago
No Image

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം

National
  •  13 days ago