മെര്‍സ് വൈറസ്: സഊദിയില്‍ ഈ വര്‍ഷം മരിച്ചത് 23 പേര്‍
ജിദ്ദ: സഊദി അറേബ്യയില്‍ ഈ വര്‍ഷം മെര്‍സ് വൈറസ് ബാധയേറ്റ് ഇതുവരെ 23 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന.
ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് ലോകാരോഗ്യ സംഘടന. പുറത്തുവിട്ടത്.
തലസ്ഥാനമായ റിയാദിലും ജിദ്ദയിലും നജ്‌റാനിലും വൈറസ് ബാധയേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗികളെ ചികില്‍സിച്ച നഴ്‌സുമാര്‍ക്കും രോഗം ബാധിച്ചത്് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
സഊദിയില്‍ പശ്ചിമേഷ്യയിലാണ് മെര്‍സ് കൊറോണ വൈറസ് കൂടുതല്‍ ഭീതി പരത്തിയത്. സഊദിയില്‍ ഇപ്പോഴും ഈ വൈറസ് ബാധ മൂലം ആളുകള്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ജനുവരി 21നും മെയ് 31നുമിടയില്‍ 23 പേര്‍ സഊദിയില്‍ മാത്രം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചുവെന്നാണ് കണക്കുകള്‍.
2012ലാണ് കൊറോണ വൈറസ് ബാധയേറ്റവര്‍ മരിക്കുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മെയ് വരെയുള്ള കണക്കു പ്രകാരം ഈ വൈറസ് മൂലം ലോകത്ത് 2220 പേര്‍ മരിച്ചു.
ഇതില്‍ 1844 പേര്‍ സൗദിയിലാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കഴിഞ്ഞ ജനുവരി-മെയ് കാലയളവില്‍ മെര്‍സ് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവര്‍ 75 പേരാണ്. ഇതില്‍ 23 എണ്ണം സഊദിയിലാണ്.
രോഗിയെ പരിചരിച്ചിരുന്ന മൂന്ന് നഴ്‌സുമാര്‍ക്ക് രോഗം ബാധിച്ചു. ഫെബ്രുവരിയില്‍ റിയാദിലെ ആശുപത്രിയില്‍ ആറ് പേരാണ് വൈറസ് ബാധയേറ്റ് ചികില്‍സ തേടിയത്.
ജിദ്ദയില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയവരില്‍ നിന്ന് ആര്‍ക്കും പകര്‍ന്നതായി വിവരമില്ല. സഊദി അറേബ്യയിലാണ് ഈ അസുഖം 2012ല്‍ കണ്ടെത്തിയിത്.
മെര്‍സ് കൊറോണ വൈറസ്
1983ലാണ് ഒട്ടകങ്ങളില്‍ വൈറസ് ബാധ കണ്ടത്. എന്നാല്‍ മനുഷ്യര്‍ക്ക് ഭീതിയുണ്ടായിരുന്നില്ല. 2012ലാണ് മനുഷ്യനിലും ഈ വൈറസ് കണ്ടത്. സാധാരണ പനിയാണ് ലക്ഷണം. രോഗം സ്ഥിരീകരിക്കാന്‍ ഏറെ പ്രയാസമാണിത്. പ്രമേഹം, വൃക്ക സംബന്ധിയായ അസുഖം, ശ്വാസ കോശ അസുഖം എന്നിവയുള്ളവരില്‍ വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."