പട്ടിക്കര ബൈപാസില്‍ മദ്യവില്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം
പാലക്കാട്: നഗരത്തോട് ചേര്‍ന്ന് പട്ടിക്കര ബൈപാസില്‍ ആരംഭിച്ച മദ്യവില്‍പ്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം നുറുകണക്കിനു പേര് അതിരാവിലെത്തന്നെ മദ്യശാലക്കു മുന്നില്‍ സമരവുമായെത്തിയിരുന്നു. സമരക്കാരെ നേരിടാന്‍ വന്‍ പൊലിസ് സന്നാഹമാണിവിടെ ക്യാംപുചെയ്യുന്നത്. തൊട്ടടുത്തുള്ള ആരാധനാലയത്തിന്റെ ദൂരപരിധി പാലിക്കപ്പെട്ടിട്ടില്ലെന്നും, എക്സൈസ് വകുപ്പു തന്നെ നിയമലംഘനത്തിന് നേതൃത്വം നല്‍കുകയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി എം.സുലൈമാന്‍ കുറ്റപ്പെടുത്തി. കോട്ടമൈതാനത്തിനടുത്തു പ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് ഔട്ട് ലെറ്റാണ് സുപ്രീം കോടതി വിധി പ്രകാരം ഇങ്ങോട്ട് മാറ്റിയത്. നേരത്തെ പ്രസ് ക്ലബ്ബിനടുത്ത് മാറ്റാന്‍ ശ്രമിച്ചെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും മറ്റും നേതൃത്വത്തില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. നഗരത്തോട് ചേര്‍ന്ന് പട്ടിക്കര ബൈപാസില്‍ ആരംഭിച്ച മദ്യവില്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."