അഴുക്കുചാലുകളിലേക്കുള്ള അനധികൃത മാര്‍ഗങ്ങള്‍ അടയ്ക്കാന്‍ തീരുമാനം
കൊടുങ്ങല്ലൂര്‍: നഗരസഭയുടെ അഴുക്കുചാലുകളിലേക്കുള്ള എല്ലാ അനധികൃത പ്രവേശന മാര്‍ഗങ്ങളും അടയ്ക്കുവാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു.
നഗരത്തിലെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള മലിനജലം മുഴുവന്‍ നഗരത്തിലെ കാനകളിലേക്ക് അനിയന്ത്രിതമായി ഒഴുക്കി വിടുന്നതു മൂലം നഗരം ദുര്‍ഗന്ധപൂരിതമാണ്.
മാത്രമല്ല കൊതുക് ശല്യവും വര്‍ധിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് നഗരവാസികളില്‍ നിന്നുയര്‍ന്ന പ്രതിഷേധം പരിഗണിച്ചാണ് ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
വടക്കെനടയിലെ മുഗള്‍ മാളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്ന നടപടിയും അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ നഗരസഭ ചെയര്മാന് സി.സി വിപിന്‍ ചന്ദ്രന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."