HOME
DETAILS

ഇടതു സ്ഥാനാര്‍ഥികള്‍ വെള്ളിയാഴ്ചക്കുള്ളില്‍

  
backup
March 02 2019 | 15:03 PM

ldf-candidate-friday

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥികളെ അടുത്ത വെള്ളിയാഴ്ചയോടെ തീരുമാനിക്കും. സി.പി.ഐ രണ്ടു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിമാരെ ഏകദേശം ഉറപ്പിച്ചതായാണ് സൂചന.
തിരുവനന്തപുരത്ത് മുന്‍ മന്ത്രിയും എം.എല്‍.എയുമായ സി.ദിവാകരനെയും, തൃശൂരില്‍ ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസിനെയുമാണ് അന്തിമമായി തീരുമാനിക്കുന്നതെന്നറിയുന്നു.

വയനാട്ടില്‍ സത്യന്‍ മൊകേരിയുടെ പേരും ഭാര്യ പി.വസന്തത്തിന്റെ പേരുമാണ് അന്തിമ പരിഗണനയില്‍. മാവേലിക്കര അന്തിമ പേര് ചിറ്റയം ഗോപകുമാറില്‍ എത്തി നില്‍ക്കുന്നുവെങ്കിലും ദേശീയ കൗണ്‍സില്‍ അംഗമായ മുന്‍ എം.എല്‍.എ എന്‍.രാജന്റെ പേരും പരിഗണിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവും നാളെ സംസ്ഥാന കൗണ്‍സിലും ചേര്‍ന്ന് തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് മണ്ഡലങ്ങളിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടികക്ക് രൂപം നല്‍കും. കൗണ്‍സില്‍ യോഗങ്ങളാവും അന്തിമ പട്ടിക പ്രഖ്യാപിക്കുക.


സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് സി.പി.എമ്മും ഇന്ന് തുടക്കമിടുകയാണ്. ഇന്നും നാളെയും ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലെ നിര്‍ദേശം കൂടി കണക്കിലെടുത്താവും സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപം നല്‍കുക. എല്‍.ഡി.എഫില്‍ സി.പി.എമ്മും, സി.പി.ഐയും ഒഴികെയുള്ള ഘടകകക്ഷികള്‍ക്കാര്‍ക്കും സീറ്റുകളുണ്ടാകില്ല.


കഴിഞ്ഞതവണ കോട്ടയം മണ്ഡലം ജനതാദള്‍ എസിന് നല്‍കിയെങ്കിലും ഇത്തവണ അതും സി.പി.എം ഏറ്റെടുക്കാനാണ് സാധ്യത. കോട്ടയത്തിന് പകരം തിരുവനന്തപുരം കിട്ടിയാല്‍ കൊള്ളാമെന്ന ആഗ്രഹം ദള്‍ ഇടയ്ക്ക് പ്രകടിപ്പിച്ചിരുന്നു.


എന്നാല്‍, തിരുവനന്തപുരം വിട്ടുകൊടുക്കില്ലെന്ന് സി.പി.ഐ ഉറച്ച നിലപാട് എടുത്തു. എ.നീലലോഹിത ദാസിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായിരുന്നു ജനതാദളിന്റെ നീക്കം.
എന്നാല്‍ സി.പി.ഐ സി.ദിവാകരനെ ഇറക്കി ശക്തമായ രാഷ്ട്രീയ മത്സരത്തിനാണ് തിരുവനനന്തപുരത്ത് കളമൊരുക്കുന്നത്.


സി.പി.എമ്മും തിരുവനന്തപുരം മണ്ഡലത്തിലെ കീഴ്ഘടകങ്ങള്‍ക്ക് മുന്നണി സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി ശക്തമായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മുന്നണി സ്ഥാനാര്‍ഥി വിജയിക്കാതിരിക്കുകയോ വോട്ട് കുറഞ്ഞാലോ സി.പി.എം ജില്ലാകമ്മിറ്റിെയ പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് പോകുമെന്ന ശക്തമായ താക്കീതും സി.പി.എം സംസ്ഥാന കമ്മിറ്റി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  23 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  32 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  37 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago