കലാവസ്ഥ വ്യതിയാനം ഇന്ത്യയുടെ ഊര്ജോദ്പാദനത്തെ ബാധിക്കുന്നു
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ ഊര്ജോദ്പാദനത്തിന്റെ (എനര്‍ജി ജനറേഷന്) കപ്പാസിറ്റി കുറക്കുമെന്ന് പഠനം. കലാവസ്ഥാ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
നാച്ചര്‍ ജിയോസയന്‍സ് പുറത്തിറക്കിയ പുസ്തകത്തില്‍ 10 കാലാവസ്ഥ മാതൃക ഉപയോഗിച്ചാണ് പഠനം നടത്തിയത്. പഠനത്തില്‍ വടക്ക് ഹെമിസ്പെയിറിലെ കാറ്റില്‍ നിന്നുണ്ടാക്കുന്ന എനര്‍ജി പ്ലാന്റുകള്‍ക്ക് വ്യതിയാനം ഉണ്ടായതായി കണ്ടെത്തി.
ഈ കണ്ടെത്തലുകള്‍ക്ക് ശരിവെക്കുകയാണ് ഇന്ത്യമെറ്റോളജിക്കല് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. കെ.ജെ രമേഷ്. കാലാവസ്ഥ വ്യതിയാനം, മഴപെയ്യുന്നതിലുണ്ടാവുന്ന വ്യതിയാനം എനര്‍ജി ജനറേഷന് കപ്പാസിറ്റിയില്‍ പ്രശ്നമുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷങ്ങളിലായി കമ്പനിക്ക് കാറ്റില്‍നിന്ന് ഉല്പാദിപ്പിക്കുന്ന എനര്‍ജി പ്ലാന്‍ുകള്‍ക്ക് പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഹൈദരബാദ് ആസ്ഥാനമായുള്ള ഊര്‍ജ്ജ കമ്പനിയായ ഗ്രീന്ക്രോ ഗ്രൂപ്പ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."