കുമരകത്ത് പാടശേഖരം നികത്തുന്നത് വ്യാപകം
കുമരകം: തിരുവാര്‍പ്, കുമരകം പഞ്ചാത്തുകളിലെ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് വ്യാപകം. വേണ്ടത്ര രേഖകളില്ലാതെയാണ് ടിപ്പര്‍ ലോറികള്‍ മണ്ണുമായി പാടശേഖരങ്ങളിലേക്ക് മരണപാച്ചില്‍ നടത്തുന്നതെന്നും റവന്യൂ, പൊലിസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കുമരകം 11ാ വാര്‍ഡില്‍ മീന്‍ വളര്‍ത്തലിന്റെ പേരിലാണ് കുഴികണ്ടം, നാല്‍പതില്‍ചിറ പാടം നികത്തുന്നത്.
കുമരകം ആറാം വാര്‍ഡില്‍ കണ്ണാടിച്ചാല്‍ പാലത്തിന് സമീപം കോന്നങ്കേരി ചിറപാടം, തിരുവാര്‍പ്പില്‍ ചെങ്ങളം ഊസ്മാന്‍ കവലയ്ക്കു സമീപം കീറ്റുപാടം, മോര്‍കാട്ട് പാടം തുടങ്ങി വിവിധ പാടശേഖരങ്ങളിലും നികത്തല്‍ തകൃതിയായി നടക്കുന്നു. ചെങ്ങളം ഭാഗത്ത് കുമരകം റോഡിനിരുവശത്തും ഉപയോഗ ശൂന്യമായ വസ്തുക്കള്‍ ഇട്ടാണ് നിലം നികത്തുന്നത്.
ഇത് പരിസര മലീനീകരണത്തിന് കാരണമായി. മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കേരള കര്‍ഷക സംഘം നേതാക്കളായ സി.പി ബാഹുലേയന്‍, എം.എന്‍ മുരളീധരന്‍, വി.സി അഭിലാഷ് എന്നിവര്‍ നിലം നികത്തുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കൃഷി റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ നടപടി ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."