പകല്‍വീടിന്റെയും ഡേ കെയര്‍ സെന്ററിന്റെയും ഉദ്ഘാടനം നടത്തി
നെയ്യാറ്റിന്‍കര: നഗരസഭ പുത്തനമ്പലം വാര്‍ഡില്‍ പണികഴിപ്പിച്ച പകല്‍വീട് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സായംപ്രഭ മള്‍ട്ടി സര്‍വീസ് ഡേ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ആദ്യത്തെ മാതൃക പകല്‍വീടായി പ്രവര്‍ത്തനം ആരംഭിക്കുന്നു. ഹെല്‍പ്പേജ് ഇന്ത്യ എന്ന എല്‍.ജി.ഒയുടെ സഹകരണത്തോടും മേല്‍നോട്ടത്തിലും നഗരസഭ പ്രദേശത്തെ വയോജനങ്ങള്‍ക്ക് പകല്‍ സമയത്ത് പരിചരണവും ആരോഗ്യ സംരക്ഷണവും വിനോദവും വിജ്ഞാനവും പകര്‍ന്ന് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കി മാതൃകാ പകല്‍വീട് യാദാര്‍ഥ്യമാവുകയാണ്.
പകല്‍വീടിന്റെ പ്രവര്‍ത്തനോദ്ഘാടനവും സായംപ്രഭ മള്‍ട്ടി സര്‍വിസ് ഡേ കെയര്‍ സെന്ററിന്റെ ഉദ്ഘാടനവും ഇന്നലെ വൈകിട്ട് പുത്തനമ്പലം പകല്‍വീട് അങ്കണത്തില്‍ കെ. ആന്‍സലന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശെലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ ചെയര്‍ പേഴ്്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ സ്വാഗതം പറഞ്ഞു. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി. ഹെല്‍പ്പേയ്ജ് ഇന്ത്യ ഡയറക്ടര്‍ ബിജു മാത്യു പദ്ധതി വിശദീകരണം നല്‍കി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ ഷിബു, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.കെ അനിതകുമാരി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി. സുകുമാരി, വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അലി ഫാത്തിമ, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ് സുനില്‍കുമാര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, കൗണ്‍സിലര്‍മാരായ ലളിത, ഷിബുരാജ്കൃഷ്ണ, മുന്‍ നഗരസഭ ചെയര്‍മാന്‍ എസ്.എസ് ജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ അനിത .കെ, സി.പി.എം ഏര്യാ സെക്രട്ടറി രാജ്‌മോഹന്‍, കോണ്‍ഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി എന്‍. അയ്യപ്പന്‍നായര്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജി. സുരേഷ്തമ്പി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."