ട്രാഫിക്ക് പരിഷ്കരണം; കാല് നൂറ്റാണ്ടിനുശേഷം കൂടരഞ്ഞി സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ബസുകള്‍
കൂടരഞ്ഞി: കൂടരഞ്ഞി അങ്ങാടിയിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ട്രാഫിക്ക് പരിഷ്കരണ നടപടികള്‍ ആരംഭിച്ചു. കൂടരഞ്ഞിയില്‍ സര്‍വിസ് നടത്തുന്ന മുഴുവന്‍ ബസുകളും സ്റ്റാന്‍ഡില്‍ പ്രവേശിച്ച ശേഷമാണ് സര്‍വിസ് നടത്തിയത്.
പരിഷ്കരണത്തിന്റെ ഭാഗമായി കൂടരഞ്ഞി ബസ് സ്റ്റാന്റില്‍ 25 വര്‍ഷത്തിന് ശേഷം ബസുകള്‍ കയറാന്‍ തുടങ്ങി. 1994ലാണ് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലും കൂടരഞ്ഞിയിലും മന്ത്രിയായിരുന്ന പി.കെ.കെ ബാവ ബസ് സ്റ്റാന്‍ഡുകള്‍ ഉദ്ഘാടനം ചെയ്തത്. പുതിയ നടപടി പ്രകാരം കോഴിക്കോട് -കാരമൂല -കൂമ്പാറ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച ശേഷമാണ് യാത്ര തുടേരണ്ടത്. കൂമ്പാറ -തോട്ടുമുക്കം ഭാഗേത്തക്ക് പൊകുന്ന ബസുകള്‍ പുത്തന്‍പുരയില്‍ കൂള്‍ബാറിന് മുന്‍പിലും മുക്കം ഭാഗത്തെ പോകുന്ന ബസുകള്‍ പറയനിലം ട്രേഡേഴ്സ്ന് മുന്‍പിലും, തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ കട്ടക്കയം ബില്‍ഡിങ്ങിന് മുന്‍പിലും നിര്‍ത്തി ആളുകളെ കയറ്റണം. ഇവിടെ ബസ് പാര്‍ക്ക് ചെയ്യണം. നോ പാര്‍ക്കിങ് ഏരിയ ആയി കൂടരഞ്ഞി കുരിശുപള്ളി ഭാഗം മുതല്‍ മുക്കം റോഡില്‍ പറയാനിലം ട്രേഡേഴ്സ് വരെയും, തിരുവമ്പാടി റോഡില്‍ പള്ളിക്കുന്നേല്‍ ബില്‍ഡിങ് വരെയും, കൂമ്പാറ റോഡില്‍ റേഷന്‍ കട വരെയും നിജപ്പെടുത്തി.
ആദ്യ ദിനങ്ങളിലെ പൊരായ്മകള്‍ പരിഹരിച്ച് വരും ദിവസങ്ങളിള്‍ പരിഷ്കരണം ഭംഗിയായി നടപ്പാക്കുമെന്നും ഇതിനായി ബസ് ജീവനക്കാര്‍ ,വ്യാപാരി സമൂഹം ,പൊതു ജനങ്ങള്‍ എന്നിവരുടെ പൂര്‍ണ പിന്തുണ ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്നുണ്ടന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."