ദേശീയപാതയില്‍ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു
പീരുമേട്. ദേശീയപാത 183ല്‍ മത്തായി കൊക്കയില്‍ മാലിന്യ കൂമ്പാരത്തിന് വീണ്ടും തീ പിടിച്ചു. ദേശീയ പാതയില്‍ വിഷപ്പുക പടരുകയാണ്.പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തുന്നതിനാല്‍ ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ശ്വസിക്കുന്നത് വഴി ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. തീ പടരുന്ന സാഹചര്യത്തിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നത് തുടരുകയാണ്.
ഗ്രാമപഞ്ചായത്ത് തള്ളുന്ന മാലിന്യങ്ങളും തമിഴ്നാട്ടില്‍ നിന്നും പഴങ്ങളും പച്ചക്കറികളുമായി എത്തുന്ന വാഹനങ്ങളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങളുമാണ് റോഡിന് താഴെ കുന്ന് കൂടി കിടക്കുന്നത്. റോഡ് കാണാനാവാത്ത വിധം പ്രദേശമാകെ പുക മൂടി. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ പുക പടര്‍ന്നത് ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തടക്കം മത്തായി കൊക്കയില്‍ മാലിന്യം തള്ളുന്നത് പമ്പയുടെ പ്രധാന കൈവഴിയായ അഴുതയാറിലേക്കെത്തുന്ന സംഭവത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."