വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷന്‍ വാഹന പ്രചരണജാഥ നാളെ തുടങ്ങും
കാഞ്ഞങ്ങാട്: വഴിയോര കച്ചവടതൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന വാഹന പ്രചരണജാഥയും അവകാശപത്രികസമര്‍പ്പണ ഒപ്പുശേഖരണവും നാളെ ഉച്ചക്ക് മൂന്നിനു കാഞ്ഞങ്ങാട് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരീം കരീം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറയിച്ചു. രണ്ടിനു ജില്ലയിലെ വഴിയോരകച്ചവടക്കാര്‍ അണിനിരക്കുന്ന പ്രകടനമുണ്ടാകും. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ഇക്ബാല്‍ ജാഥാ ക്യപ്റ്റനും ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. കെ. എസ് പ്രദീപ്കുമാര്‍ വൈസ്‌ക്യാപ്റ്റനും ഫെഡറേഷന്‍ ട്രഷറര്‍ സി.പി സുലൈമാന്‍ മാനേജറുമായ ജാഥ 21ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുന്ദ്രേന്‍ ഉദ്ഘാടനം ചെയ്യും.
വഴിയോരകച്ചവട സംരക്ഷണത്തിനായി 2011ലെ പൗരാവകാശവിധിയും 2014-ലെ സുപ്രീം കോടതി വിധിയും പരിഗണിച്ചു കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നിയമനിര്‍മാണത്തിനസുസൃതമായി മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വഴിയോരകച്ചവടസംരക്ഷണം നിയമം നടപ്പാക്കുക, സംസ്ഥാനത്തെ നാലരലക്ഷത്തോളം വരുന്ന വഴിയോരകച്ചവടക്കാരെയും അവരെ ആശ്രയിച്ച് ജീവിക്കുന്ന 12 ലക്ഷം കുടുംബംഗങ്ങളെയും സംരക്ഷിക്കാനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, വഴിയോര കച്ചവടക്കാര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക, ആരോഗ്യ സുരക്ഷാപദ്ധതി ഉറപ്പുവരുത്തുക, സംരക്ഷണസമിതികളില്‍ വഴിയോരകച്ചവടക്കാര്‍ക്ക് 40 ശതമാനം സംവരണം എര്‍പ്പെടുത്തുക വഴിയോരകച്ചവട സഹകരണസംഘം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അവകാശപത്രികാ സമര്‍പ്പണ വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി അരക്കന്‍ ബാലന്‍, സംഘാടകസമിതി ചെയര്‍മാന്‍ എ.കെ നാരായണന്‍, വൈസ് ചെയര്‍മാന്‍ പി നാരായണന്‍, കണ്‍വീനര്‍ എം.ആര്‍ ദിനേശന്‍, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഷറഫ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."