'സുവര്‍ണ കന്യക' സംഘടിപ്പിച്ചു
വൈത്തിരി: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ, ജില്ലാ ഓഫിസ്, സുവര്‍ണ കന്യക എന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക പരിപാടി പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായാണ് സുവര്‍ണ കന്യകക്ക് രൂപം നല്‍കിയിരിക്കുന്നത്.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സോങ്ങ് ആന്‍ഡ് ഡ്രാമാ ഡിവിഷന്റെ വിവിധ ഗ്രൂപ്പുകള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികള്‍, അങ്കണവാടി പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ തുടങ്ങിയവയും അരങ്ങേറി.
ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ പി.വാണിദാസ്, ജില്ലാ വനിതാ ശിശുവികസന ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി കെ.എച്ച് ലജീന, ജില്ലാ വ്യുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ. നിസ, വെറ്ററിനറി യൂനിവേഴ്‌സിറ്റി ജോയിന്റ് ഡയറക്ടര്‍ എ. പ്രദീപ്, ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ എം.ജി അരവിന്ദാക്ഷന്‍ ഏകലവ്യ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് എന്‍. സിന്ധു, സ്‌കൂള്‍ മാനേജര്‍ എ.ജി ഉണ്ണികൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ പി. വിനോദന്‍, ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ ഓഫിസര്‍ സി. ഉദയകുമാര്‍ നേതൃത്വം നല്‍കി. ജില്ലാഭരണകൂടം, വനിതാ ശിശുവികസന ഡിപ്പാര്‍ട്ട്‌മെന്റ്. ഐ.ടി.ഡി.പി, ജവഹര്‍ നവേദയ വിദ്യാലയം, വെറ്ററിനറി യൂനിവേഴ്‌സിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."