യുദ്ധഭീഷണിയെ മോദി രാഷ്ട്രീയ നേട്ടത്തിനു ഉപയോഗിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി
പയ്യന്നൂര്‍: രാജ്യാതിര്‍ത്തിയില്‍ യുദ്ധഭീഷണി നിലനിന്ന ദിവസങ്ങളില്‍ പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്നു മുസ്‌ലിംലീഗ് ദേശീയസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
യുദ്ധഭീഷണി നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണ നല്‍കിയതു സൈന്യത്തിനും രാജ്യരക്ഷയ്ക്കുമായിരുന്നുവെന്നു മോദി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് പയ്യന്നൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി ഓഫിസിനായി നിര്‍മിച്ച ശിഹാബ് തങ്ങള്‍ സൗധം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സാധാരണക്കാരനെ കഷ്ടപ്പെടുത്താന്‍ മത്സരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ രണ്ടുഭരണത്തിനും അവസാനം കുറിക്കാന്‍ ജനങ്ങള്‍ തയാറെടുത്തിരിക്കുകയാണ്. കേരളത്തില്‍ യു.ഡി.എഫിനെയും കേന്ദ്രത്തില്‍ യു.പി.എ മുന്നണിയെയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണു സാധാരണക്കാരായ ജനങ്ങള്‍.
കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന് ആയിരം ദിവസത്തെ നേട്ടങ്ങളാഘോഷിക്കാന്‍ അവകാശമില്ല. യു.ഡി.എഫ് ഉണ്ടാക്കിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനല്ലാതെ സ്വന്തമായി ഒരുപദ്ധതി പോലുമില്ലാത്തവര്‍ അക്രമത്തിന്റെയും കൊലപാതകത്തിന്റെയും വലിയനേട്ടം ആഘോഷിക്കുകയാണൈന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
വി.കെ.പി ഇസ്മാഈല്‍ അധ്യക്ഷനായി. അബ്ദുറഹ്മാന്‍ രണ്ടത്താണി, ഷിബു മീരാന്‍, പി. കുഞ്ഞിമുഹമ്മദ്, വി.പി വമ്പന്‍, കെ.ടി സഹദുല്ല, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കോച്ചന്‍ ലത്തീഫ് സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിനു എസ്.എ ഷുക്കൂര്‍ ഹാജി, എം. അബ്ദുല്ല, എം.എം.എന്‍.പി അബ്ദുറഹ്മാന്‍, എസ്.കെ മുഹമ്മദ്, റുഖ്‌നുദീന്‍ കവ്വായി, ഫായിസ് കവ്വായി, ടി.പി ഖാദര്‍, എസ്.കെ നൗഷാദ്, മുഫീദ് ഖാലിദ്, യു.കെ അബ്ദുറഹ്മാന്‍, കെ.എം ശരീഫ്, എസ് സൈനുദീന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."