യാത്രക്കെത്തിയ വൃദ്ധദമ്പതികളെ തിരിച്ചയച്ചെന്നു പരാതി
കണ്ണൂര്‍: വിമാനത്താവളത്തില്‍ യാത്രക്കെത്തിയ വയോധിക ദമ്പതികളെ രാജ്യാന്തര ഡെബിറ്റ് കാര്‍ഡില്ലാത്തതിനാല്‍ എയര്‍ഇന്ത്യാ എക്സ്പ്രസ് അധികൃതര്‍ തിരിച്ചയച്ചതായി പരാതി. വിമാനത്താവളത്തില്‍ കഴിഞ്ഞ 27നു ദോഹയിലേക്കു യാത്ര ചെയ്യാനെത്തിയ തലശ്ശേരി ചിറക്കരയിലെ വട്ടക്കരികേത്തല് അമീന്, ഭാര്യ പൊന്നമ്പേത്ത് നീലോത്ത് ശരീഫ എന്നിവരാണ് എയര്‍ഇന്ത്യാ എക്സ്പ്രസ് അധികൃകര്‍ ബോര്‍ഡിങ് നല്‍കാതെ തിരിച്ചയച്ചതെന്ന് പരാതി സമര്‍പ്പിച്ചത്. സഫീറയ്ക്കു രാജ്യാന്തര ഡെബിറ്റ് കാര്‍ഡില്ലാത്തതിനാല്‍ യാത്രചെയ്യാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു അധികൃതരെന്ന് അമീന് പറഞ്ഞു. വിസ ഓണ്‍ അറൈവല്‍ സൗകര്യമുള്ള ഖത്തറിലെ മക്കളുടെ അടുത്തേക്കു പുറപ്പെട്ടതായിരുന്നു ദമ്പതികള്‍. കണ്ണൂരില്‍ നിന്നു യാത്ര മുടങ്ങിയതിനെ തുടര്‍ന്നു അടുത്തദിവസം തടസങ്ങളൊന്നുമില്ലാതെ കോഴിക്കോട് വിമാനത്താവളം വഴി ഒമാന്‍ എയറില്‍ ദോഹയിലേക്കു തിരിച്ചു. സംഭവത്തില്‍ എയര്‍ഇന്ത്യാ എക്സ്പ്രസിനു പരാതി നല്കുമെന്നു അമീന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."