HOME
DETAILS
MAL
കൊവിഡ് പിടിപെട്ട 45കാരിക്ക് ഒരു മാസം കഴിഞ്ഞിട്ടും രോഗം ഭേദമായില്ല
backup
May 06 2020 | 02:05 AM
കൊല്ലം: സമ്പര്‍ക്കത്തിലൂടെ കൊവിഡ്- 19 പിടിപെട്ട കൊല്ലം അഞ്ചാലുമ്മൂട് പ്രാക്കുളം സ്വദേശിയായ 45കാരിക്ക് ഒരു മാസം കഴിഞ്ഞിട്ടും രോഗം ഭേദമാവാത്തത് ആശങ്ക സൃഷ്ടിക്കുന്നു. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനകളില്‍ ഇതുവരെ ഫലം നെഗറ്റീവ് ആവാത്തതിനാല്‍ ഇവര്‍ ഇപ്പോഴും കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്.
ഇവരടക്കം മൂന്നു പേരാണ് ഇപ്പോള്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഏപ്രില്‍ 30നാണ് ഇവര്‍ക്കു രോഗം സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തിയ ബന്ധുവില്‍ നിന്നാണ് രോഗം പിടിപെട്ടത്. അന്നു മുതല്‍ ഇതുവരെ ഇവര്‍ക്ക് ആറു പരിശോധനകള്‍ നടത്തിയെങ്കിലും എല്ലാ ഫലവും പൊസിറ്റീവാണ്. എന്നാല്‍ ഇവര്‍ക്കു രോഗലക്ഷണങ്ങളൊന്നും ഇതുവരെ ഇല്ലെന്നത് ഡോക്ടര്‍മാരെ കുഴക്കുകയാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളുമില്ല. 48 മണിക്കൂറിനിടയിലെ രണ്ടു പരിശോധനകളില്‍ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനാകൂ.
പരിശോധനയില്‍ ഇപ്പോഴും പൊസിറ്റീവ് കാണിക്കുന്നത് ഒരു പക്ഷേ വൈറസിന്റെ ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസമാവാമെന്ന് ചികിത്സയ്ക്കു നേതൃത്വം നല്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. ഈ സമയത്ത് ഇവരില്‍ നിന്ന് മറ്റുളളവരിലേക്കു രോഗം പടരാനുള്ള സാധ്യതയില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."