HOME
DETAILS

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തം

  
backup
June 19 2018 | 20:06 PM

kattipara-urul-pottal

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ മരണം സംഭവിച്ച കുടുംബങ്ങള്‍ക്കും വീട് ഉള്‍പ്പെടെ നാശനഷ്ടം നേരിട്ടവര്‍ക്കും മതിയായ നഷ്ടപരിഹാരവും പൂര്‍ണമായ പുനരധിവാസവും ഏര്‍പ്പെടുത്തണമെന്ന് യു.ഡി.എഫ് ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. അത് തീരെ അപര്യാപ്തമാണ്.
വീട് വയ്ക്കാന്‍ ആവശ്യമായ പണം അനുവദിക്കുകയോ സര്‍ക്കാര്‍ വീട് നിര്‍മിച്ചുനല്‍കുകയോ വേണം. കൃഷിഭൂമിയും മറ്റും നഷ്ടമായവര്‍ക്ക് 25 ലക്ഷം രൂപ നല്‍കണം. അല്ലാത്തപക്ഷം യു.ഡി.എഫ് പൊതുജനങ്ങളുടെ സഹകരണത്തോടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.
ദുരന്തസ്ഥലം സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളാക്കിയ സ്‌കൂളുകളില്‍ നിന്ന് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
പുരനരധിവാസത്തിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാരുടേയും ആവശ്യം. വീടൊഴിഞ്ഞു വന്നവര്‍ പലരും തിരിച്ചു പോവാന്‍ തയാറാവാത്ത അവസ്ഥയാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ പല സ്വകാര്യ വ്യക്തികളും സംഘടനകളും ഇപ്പോള്‍ തന്നെ രംഗത്തു വന്നുകഴിഞ്ഞു.
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പുനരധിവാസത്തിനാവശ്യമായ എല്ലാ പിന്തുണയും സമസ്തയുടെ ഭാഗത്തു നിന്നുണ്ടാവുമെന്ന് പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ ഉറപ്പു നല്‍കിയിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നാട്ടുകാരും പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും ഒരുമിച്ചാണ് ഇറങ്ങിയത്. ദുരന്തം നടന്നതു മുതല്‍ അവസാനം വരെ മുന്‍ എം.എല്‍.എമാരായ സി.മോയിന്‍കുട്ടിയും വി. എം ഉമര്‍ മാസ്റ്ററും സജീവമായി തന്നെ കട്ടിപ്പാറയിലുണ്ടായിരുന്നു. കാരാട്ട് റസാഖ് എം.എല്‍.എ നേരിട്ടാണ് ദുരന്ത നിവാരണത്തിന് നേതൃത്വം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago