HOME
DETAILS
MAL
പരാതിക്കാരെ സ്റ്റേഷനുള്ളില്‍ മര്‍ദിച്ച സംഭവം; ഒരാള്‍ പിടിയില്‍
backup
June 20 2018 | 03:06 AM
ബാലരാമപുരം: ദിവസങ്ങള്‍ക്ക് മുന്‍പ് രാത്രിയില്‍ ബാലരാമപുരം പൊലിസ് സ്റ്റേഷനുള്ളില്‍ പരാതി നല്‍കാനെത്തിയവരെ സ്റ്റേഷനുള്ളില്‍ അതിക്രമിച്ച് കയറി പൊലിസുകാരുടെ മുന്നിലിട്ട് മര്‍ദിച്ച കേസിലെ ഒരാളെ പൊലിസ് പിടികൂടി.
ബാലരാമപുരം അഞ്ചുവര്ധന എം.എസ് ഭവനില്‍ ഷാജഹാനാണ് (47) പിടിയിലായത്. കൂട്ടുപ്രതികളായ സാദിഖ് അലി, സക്കീര്‍ എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു. പിടിയിലായ പ്രതി ഷാജഹാന് ബാലരാമപുരത്ത് വച്ച് അല്‍ അമീന്, ഷാജിമോന്‍ എന്നിവരെ മര്‍ദിച്ചിരുന്നു. ഇവരാണ് പരാതി നല്കാന് സ്റ്റേഷനില്‍ എത്തിയതും വീïും പൊലിസിനു മുന്നില്‍ വച്ച് പ്രതികളുടെ മര്ദനമേല്ക്കേïി വന്നതും.
മര്‍ദനം തടയാനെത്തിയ എ.എസ്.ഐ ശശികുമാറിനെ പ്രതികള്‍ പിടിച്ച് തള്ളിയ ശേഷമാണ് പരാതിക്കാരെ മര്‍ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."