പിന്നില്‍ രാഷ്ട്രീയമല്ല; കോടിയേരിയെ തള്ളി കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബം
കൊല്ലം: ചിതറയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ബഷീറിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളി ബഷീറിന്റെ കുടുംബം രംഗത്തെത്തി. ബഷീറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ല. മരച്ചീനി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സഹോദരി അഫ്താബീവി പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു ചിതറ വളവുപച്ച മഹാദേവര്‍കുന്ന തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (70) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വളവുപച്ച കൊച്ചുകോടനൂര്‍ മൂബീന മന്‍സിലില്‍ ഷാജഹാനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ബഷീറും ഷാജഹാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ടും വാക്കേറ്റമുണ്ടായി. വൈകുന്നേരം മുന്നര മണിയോടെ ബഷീറിന്റെ വീട്ടിലെത്തിയ ഷാജഹാന്‍ ബഷീറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും അഫ്താബീവി പറഞ്ഞു.
മരച്ചീനി വ്യാപാരിയായ മുഹമ്മദ് ബഷീര്‍ ചന്തയിലെ കച്ചവടം കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോള്‍ വഴിയില്‍വച്ച് ഷാജഹാനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു.
വീട്ടിലെത്തിയ ബഷീര്‍ കുളിക്കാനൊരുങ്ങുമ്പോള്‍ മദ്യലഹരിയില്‍ ഷാജഹാന്‍ അവിടെയെത്തിയെന്നും ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായെന്നും ഇതിനിടെ ബഷീറിന് കുത്തേറ്റെന്നുമാണ് പൊലിസ് പറയുന്നത്.
രാഷ്ട്രീയ കൊലപാതകമെന്ന്
കോടിയേരി
ന്യൂഡല്‍ഹി: കൊല്ലം ചിതറയിലേത് രാഷ്ട്രീയ കൊലപാതകമാണെന്നും കോണ്‍ഗ്രസ് കൊലക്കത്തി താഴെവയ്ക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് വേട്ടയാടുകയാണെന്നും ചിതറയില്‍ കൊല്ലപ്പെട്ടത് സി.പി.എം. പ്രവര്‍ത്തകനും കൊന്നത് കോണ്‍ഗ്രസുകാരനുമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ വ്യക്തിതര്‍ക്കമാക്കുന്നതായും പെരിയ ഇരട്ടകൊലപാതകത്തിന്റെ തിരിച്ചടിയെന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ അക്രമമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം
International
• 3 months agoആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു
International
• 3 months agoതിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്
Kerala
• 3 months agoകോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍
Kerala
• 3 months agoവീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 3 months agoമടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക്
Kerala
• 3 months agoകൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 3 months agoഅര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
latest
• 3 months ago'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍
Kerala
• 3 months agoഎം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്
Kerala
• 3 months agoഅത് അര്ജുന് തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
Kerala
• 3 months agoഅന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്
Kerala
• 3 months agoകൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 3 months agoസംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന് വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി
Kerala
• 3 months agoതൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍
Kerala
• 3 months agoബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്
Kerala
• 3 months agoപൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്; 320 കൂടി ഇന്ന് പവന് 56,800; വൈകാതെ 57000 കടക്കുമെന്ന് സൂചന
International
• 3 months ago'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി
International
• 3 months agoഗസ്സക്കുമേലും ഇസ്റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത