HOME
DETAILS

കരാര്‍പണിയില്‍ തിരിമറി; ഏക്കാട്ടൂരിലെ റോഡ് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു

  
backup
June 20 2018 | 06:06 AM

%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf

 

മേപ്പയ്യൂര്‍: ഏക്കാട്ടൂരിലെ റോഡ് ടാര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. തകര്‍ന്നത് ഉരുള്‍പൊട്ടിയോ മലവെള്ളപ്പാച്ചിലിലോ അല്ല. മഴയൊന്നു ചാറിയപ്പോള്‍ ടാറും കല്ലുമിളകി. പെയ്തു തുടങ്ങിയപ്പോള്‍ എല്ലാം ഒലിച്ചു പോയി. ഒപ്പം കുന്നിന്‍മുകളിലെ നാട്ടുകാരുടെ പ്രതീക്ഷകളും.
വര്‍ഷങ്ങളായുള്ള പ്രദേശത്തുകാരുടെ സ്വപ്നം എം.പി ഫണ്ടിലൂടെ യാഥാര്‍ഥ്യമായെങ്കിലും കരാര്‍ പ്രവൃത്തിയിലെ അപാകത കാരണം റോഡിന് അല്‍പായുസ് മാത്രമായി. കാരയാട് ഏക്കാട്ടൂര്‍ മൂന്നാം വാര്‍ഡ് പുനത്തില്‍മുക്ക്- തുരുത്തിക്കുന്ന് മലവെട്ടുംചാല്‍ റോഡാണ് ടാര്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചാണ് ഹരിജന്‍ സെറ്റില്‍മെന്റ് കോളനി ഉള്‍പ്പെടെയുള്ള പ്രദേശത്തേക്കുള്ള റോഡ് ടാര്‍ ചെയ്തത്.
ടാറിങ് പൂര്‍ത്തിയായി അഞ്ചാം ദിവസംതന്നെ റോഡ് പൊട്ടിപ്പൊളിയാന്‍ തുടങ്ങിയിരുന്നു. റോഡില്‍ വാഹനം കയറ്റിയാല്‍ പാളികളായി അടര്‍ന്നു പോകുന്ന അവസ്ഥയാണ്. റോഡിന്റെ ഇരുവശങ്ങളും മഴയില്‍ കുത്തിയൊലിച്ചുപോയി. റോഡില്‍ ചവിട്ടുമ്പോള്‍ വലിയ കുഴികള്‍ രൂപപ്പെടുന്നു. നല്ലൊരു മഴകൂടി പെയ്താല്‍ റോഡ് പൂര്‍ണമായും നശിക്കും.
കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ക്വാറി വേസ്റ്റ് ഉപയോഗിക്കാതെ മെറ്റല്‍ പാകി ടാറൊഴിക്കുന്ന പ്രവൃത്തിയാണ് നടന്നതെന്നും പണി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടിട്ടും കരാറുകാരന്‍ തയാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. പെരും മഴയത്ത് പോലും നിരുത്തരവാദപരമായി പണി ചെയ്തു തീര്‍ക്കുകയാണുണ്ടായത്. കുറഞ്ഞ അളവില്‍ മാത്രമാണ് ടാര്‍ ഉപയോഗിച്ചതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ ബോധ്യമാകും.
ടാര്‍ ഇളകി അടിയിലെ മെറ്റല്‍ പുറത്തു കാണാമെന്ന അവസ്ഥയിലായിട്ടുണ്ട്. സൈഡ് കോണ്‍ക്രീറ്റില്‍ ആവശ്യമായ സിമന്റ് ഉപയോഗിക്കാത്തതിനാല്‍ വെള്ളക്കുത്തില്‍ ഒലിച്ചുപോയിരിക്കുകയാണ്. റോഡ് പണിയില്‍ തിരിമറിയും മനപ്പൂര്‍വമായ അനാസ്ഥയും നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന ഏക റോഡ് കൂടിയാണിത്.
റോഡ് പണിയിലെ അപാകത ചൂണ്ടിക്കാട്ടി ഗുണഭോക്താക്കള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, ജില്ലാ കലക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. റോഡ് പണിയില്‍ തട്ടിപ്പും തിരിമറിയും നടത്തിയവര്‍ക്കെതിരേ അധികൃതര്‍ നടപടിയെടുക്കണമെന്നും റോഡ് റീ ടാര്‍ ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാരയാട് മേഖലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയും നാട്ടുകാരും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago