മാജിക്കിലൂടെ വായാനാദിനാചരണം
നടുവണ്ണൂര്‍: കോട്ടൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വായനാദിനം പുത്തന്‍ അനുഭവമായി. ദീര്‍ഘമായ പ്രസംഗമോ ഉപദേശമോ ഇല്ല. ഒന്ന് മുതല്‍ ഏഴ് വരെയുള്ള കുട്ടികള്‍ക്ക് അവര്‍ക്ക് ഏറ്റവും ഇഷ്ടമായ മാജിക്കിലൂടെയാണ് വായനയുടെ പ്രാധാന്യം മനസിലാക്കിയത്. യു.എ.ഇയില്‍ മജീഷ്യനായി ജോലി ചെയ്യുന്ന സിറാജ് നടുവണ്ണൂരാണ് മാജിക്കിലൂടെ കുട്ടികളെ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിയത്.
ഒന്നും രേഖപ്പെടുത്താത്ത പുസ്തകത്തിലേക്ക് അക്ഷരങ്ങള്‍ വന്നതും പിന്നീട് ചിത്രങ്ങളും ഒടുവില്‍ മള്‍ട്ടികളര്‍ പുസ്തകമായി അത് മാറിയതും കുട്ടികള്‍ക്ക് അത്ഭുതമായി. കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളെ മറികടക്കാമെന്നും നവലോകം സൃഷ്ടിക്കാമെന്നും സ്‌നേഹവും സാഹോദര്യവും നന്മയും പങ്കിടാന്‍ നമുക്ക് കഴിയണമെന്നും മജീഷ്യന്‍ കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. ക്ലാസ് ലൈബ്രറി വികസന പരിപാടിയിലേക്ക് പുസ്തകങ്ങളും നല്‍കിയാണ് സിറാജ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."