HOME
DETAILS
MAL
ഗസ്സക്കു നേരെ ഇസ്റാഈല്‍ സേനയുടെ ആക്രമണം
backup
March 03 2019 | 20:03 PM
ഗസ്സ: ഫലസ്തീനിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഇസ്റാഈല്‍ ആക്രമണം. സ്ഫോടകവസ്തുക്കള്‍ അടങ്ങിയ ബലൂണ്‍ അതിര്‍ത്തി കടന്നുവെന്നാരോപിച്ചാണ് മധ്യ ഗസ്സയിലുള്ള അല്‍ ബുറൈജിലെ രണ്ട് ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഇസ്റാഈല്‍ സൈന്യം ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ഇതുവരെ ഇസ്റാഈല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 251 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇക്കാലയളവില്‍ രണ്ട് അധിനിവേശ സൈനികരും കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."