HOME
DETAILS
MAL
വിമാനത്താവളത്തിലേക്കുള്ള റോഡ് നിര്‍മാണത്തിന് വേഗംകൂടി
backup
April 08 2017 | 22:04 PM
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റോഡ് നിര്‍മാണവും ത്വരിതഗതിയിലായി. കാര പേരാവൂരില്‍ നിന്നു ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള സെക്കന്‍ഡറി റോഡിന്റെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. രണ്ടു വരി പാത നിര്‍മിക്കുന്നതിന് മണ്ണു നീക്കല്‍ പൂര്‍ത്തിയായി. വിമാനത്താവളത്തിലേക്ക് കല്ലേരിക്കരയില്‍ നിന്നു പ്രധാന റോഡും കുറ്റിക്കരയില്‍ നിന്നു എമര്‍ജന്‍സി റോഡുമാണ് നിര്‍മിച്ചിരിക്കുന്നത്. അടുത്ത സെപ്തംബറില്‍ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് റോഡുകളുടെ പ്രവൃത്തി ത്വരിതഗതിയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."