HOME
DETAILS

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം; സഊദിയില്‍ ആഴ്ചയില്‍ ശരാശരി 10 മരണം

  
backup
March 03, 2019 | 9:20 PM

%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-2

 

റിയാദ്: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് സഊദിയില്‍ ആഴ്ചയില്‍ പത്ത് മരണങ്ങള്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. നാഷനല്‍ റോഡ് സെക്യൂരിറ്റി സെന്റര്‍ പുറത്തിറക്കിയ കണക്ക് പ്രകാരം കഴിഞ്ഞ ഹിജ്‌റ വര്‍ഷം രാജ്യത്തുണ്ടായ വാഹനാപകടങ്ങളില്‍ 460 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും വ്യക്തമാക്കുന്നു. എന്നാല്‍, ഇതില്‍ ആഴ്ചയില്‍ ശരാശരി പത്ത് പേരുടെ മരണത്തിനിടയാക്കുന്നത് ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ 1,61,702 വാഹനാപകടങ്ങളാണുണ്ടായത്.


പ്രതിദിനം ശരാശരി 456 വാഹനാപകടങ്ങള്‍ വീതമാണ് രാജ്യത്തുണ്ടായത്. മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഇതിനെതിരേ ശക്തമായ കാംപയിന്‍ ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെയും ഡ്രൈവിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിന്റെയും അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുള്ള ദേശീയ പ്രചാരണ കാംപയിന് ദേശീയ ഗതാഗത സുരക്ഷാ ബോധവല്‍ക്കരണ കമ്മിറ്റി ഇന്നലെ തുടക്കം കുറിച്ചു. ശഅ്ബാന്‍ മാസം അവസാനം വരെ കാംപയിന്‍ തുടരും.
നിലവില്‍ ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ശക്തമായ പിഴയാണ് ട്രാഫിക് വിഭാഗം ഈടാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  3 months ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  3 months ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  3 months ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  3 months ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  3 months ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  3 months ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  3 months ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  3 months ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  3 months ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  3 months ago