HOME
DETAILS

വീട്ടുജോലിക്കെത്തിയ യുവാവിന് മരുഭൂമിയില്‍ ജോലി ചെയ്യേണ്ടി വന്നത് മൂന്ന് വര്‍ഷം

ADVERTISEMENT
  
backup
March 03 2019 | 21:03 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%af%e0%b5%81%e0%b4%b5

#നിസാര്‍ കലയത്ത്


ജിദ്ദ: മുന്ന് വര്‍ഷം മുന്‍പാണ് യു.പി റായ്ബറേലി സ്വദേശി അമര്‍നാഥ് ഏജന്റ് നല്‍കിയ വിസയില്‍ ഖത്തറിലെത്തിയത്. വീട്ടുജോലിക്കായാണ് അമര്‍നാഥ് ഖത്തറിലെത്തിയത്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഇയാളെ സ്‌പോണ്‍സര്‍ സഊദിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സഊദിയിലെ നാരിയയില്‍നിന്ന് 100 കിലോമീറ്ററോളം ഉള്ളില്‍ മരുഭൂമിയില്‍ നുറോളം ഒട്ടകങ്ങളുള്ള ഫാമിലാണ് യുവാവിനെ എത്തിച്ചത്. രണ്ടര വര്‍ഷത്തോളമാണ് അമര്‍നാഥ് ഒട്ടകങ്ങളോടൊപ്പം ജീവിച്ചത്. ഇതിനിടെ രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം നിഷ്ഫലമായി. പലപ്പോഴായി ലഭിച്ച 2500 റിയാല്‍ മാത്രമാണ് ആകെ കിട്ടിയ പ്രതിഫലം. ഒടുവില്‍ ഗത്യന്തരമില്ലാതെ ഒരു ദിവസം രാത്രി അവിടെ നിന്ന് ഒളിച്ചോടിയ അമര്‍ നാഥിന് പക്ഷെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ല. വഴിയില്‍ ഓര്‍മ നഷ്ടപ്പെട്ട് തളര്‍ന്നു വീണ അമര്‍നാഥിനെ അതുവഴി വന്ന സഊദി പൗരന്‍ തന്റെ വാഹനത്തില്‍ കയറ്റി 'മസറ'യില്‍ എത്തിച്ചു പരിചരിച്ചു. എട്ട് മാസം അവിടെ തുടര്‍ന്ന അമര്‍നാഥിന് ഭക്ഷണവും ശമ്പളവും നല്‍കി സഊദി പൗരന്‍ നീതി കാട്ടി. പിന്നീട് എംബസിയില്‍ അഭയം തേടിയ അമര്‍നാഥിനെ സഹായിക്കാന്‍ ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് നാസ് ഡീപോര്‍ട്ടേഷന്‍ സെന്റര്‍ അധികാരികളുടെ സഹായത്തോടെ അമര്‍നാഥിനെ നാട്ടിലേക്ക് അയച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കറന്റ് അഫയേഴ്സ്-10-09-2024

PSC/UPSC
  •  4 minutes ago
No Image

ഇന്ത്യയും യുഎഇയും ആണവ സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  13 minutes ago
No Image

ലോക ദീർഘദൂര എഫ്.ഇ.ഐ കുതിരയോട്ട ചാമ്പ്യൻഷിപ്പ്; ചരിത്രമെഴുതി മലയാളിതാരം നിദ അന്‍ജും ചേലാട്ട്

latest
  •  an hour ago
No Image

കൊമ്മേരിയില്‍ ആറ് പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം

Kerala
  •  2 hours ago
No Image

ഗോരക്ഷാ ഗുണ്ട, നൂഹ് ഉള്‍പെടെ കലാപങ്ങളിലെ പ്രതി; ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിട്ടു ബജ്‌റംഗി  

National
  •  2 hours ago
No Image

ആര്‍.എസ്.എസ് പ്രധാനസംഘടനയെന്ന പരാമര്‍ശം; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി; കാണാതായത് വിവാഹത്തിന് 4 ദിവസം മുന്‍പ്

Kerala
  •  4 hours ago
No Image

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

National
  •  5 hours ago
No Image

അല്‍മവാസി അഭയാര്‍ഥി ക്യാംപ് കൂട്ടക്കൊലക്ക് ഇസ്‌റാഈല്‍ ഉപയോഗിച്ചത് യു.എസ് നല്‍കിയ അതിതീവ്ര ബോംബുകള്‍

International
  •  5 hours ago
No Image

എന്തുകൊണ്ട് ഈ നിഷ്‌ക്രിയത്വം?;  ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Kerala
  •  6 hours ago