HOME
DETAILS

'അബൂദബി പ്രഖ്യാപന'ത്തില്‍ പുറത്തായി ഒ.ഐ.സിയിലെ പാക് പ്രമേയം

  
backup
March 03 2019 | 21:03 PM

oic

 

അബൂദബി: കഴിഞ്ഞ ദിവസം അബൂദബിയില്‍ സമാപിച്ച ഇസ്‌ലാമിക രാജ്യങ്ങളുടെ (ഒ.ഐസി) ഉച്ചകോടിയില്‍ ഇന്ത്യക്ക് വിമര്‍ശനം ഉണ്ടായെങ്കിലും അന്തിമപ്രഖ്യാപനത്തില്‍ കശ്മീരിനെ കുറിച്ച് പരാമര്‍ശമില്ല. 'അബൂദബി പ്രഖ്യാപനം' എന്ന പേരില്‍ പ്രസ്താവനയിറക്കിയാണ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത 46ാം ഒ.ഐ.സി ഉച്ചകോടി ശനിയാഴ്ച സമാപിച്ചത്. ഒ.ഐ.സിയില്‍ ആദ്യമായി പ്രത്യേകക്ഷണം ലഭിച്ചെത്തിയ ഇന്ത്യ, ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന രാജ്യങ്ങള്‍ അത് അവസാനിപ്പിക്കണമെന്ന് പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആണ് പങ്കെടുത്തത്. ഇതിനു പിന്നാലെയായിരുന്നു കശ്മീരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടികളെ അപലപിച്ച് പാകിസ്താന്‍ ഉച്ചകോടിയില്‍ കരട് പ്രമേയം കൊണ്ടുവന്നത്. കശ്മീരില്‍ കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കശ്മീരികളുടെ മനുഷ്യാവകാശങ്ങള്‍ ഇന്ത്യ ഹനിക്കുകയാണെന്നും കരട് പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.


എന്നാല്‍, സമ്മേളന ശേഷം പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ പാകിസ്താന്റെ കരട് പ്രമേയം ഒഴിവാക്കപ്പെട്ടു. ആക്രമണത്തിനിടെ പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാനെ വിട്ടയച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നടപടിയെ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ അഭിനന്ദിച്ചു. സ്ഥാപകാംഗം കൂടിയായ പാകിസ്താന്റെ കടുത്ത സമ്മര്‍ദ്ധം അതിവീജിവച്ചാണ് ഉച്ചകോടിയിലേക്ക് യു.എ.ഇ ഇന്ത്യയെ ക്ഷണിച്ചത്. പാകിസ്താന്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയതോടെ ഇരുരാജ്യങ്ങളെയും തൃപ്തിപ്പെടുത്തുക എന്ന സന്തുലിതനയം സ്വീകരിച്ച യു.എ.ഇ, പാക് വിദേശകാര്യമന്ത്രിയുടെ അഭാവത്തിലും രാജ്യത്തിന് കരട് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. അതേസമയം, അബൂദബി പ്രഖ്യാപനം ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളിലും ഘര്‍വാപസി എന്ന പേരില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളിലും ആശങ്ക അറിയിക്കുകയും ചെയ്തു.


ജമ്മുകശ്മീര്‍ വിഷയത്തിലുള്ള ഒ.ഐ.സിയുടെ പ്രമേയം ഇന്ത്യ തള്ളിയിട്ടുണ്ട്. ജമ്മുകശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവിടുത്തെ പ്രശ്‌നങ്ങള്‍ ആഭ്യന്തര കാര്യമാണെന്നുമായിരുന്നു പ്രമേയത്തോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. ഞങ്ങളുടെ നിലപാട് ദൃഢമാണ്. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിച്ച് പറയുന്നു. തങ്ങളുടെ ആഭ്യന്തര വിഷയങ്ങളാണ് ജമ്മുകശ്മീരിലേത്- ഇന്ത്യ പ്രതികരിച്ചു.


സംഘടനയുടെ പുതിയ അധ്യക്ഷനായി യു.എ.ഇ വിദേശകാര്യമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനെ തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തെ അഭിസംബോധനചെയ്ത അദ്ദേഹം, സുഷമാ സ്വരാജിന്റെ പ്രസംഗത്തെ എടുത്തു പറഞ്ഞ് അഭിനന്ദിച്ചു. ഇന്ത്യയും ഒ.ഐ.സിയില്‍ അംഗമാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 1969ല്‍ മൊറോക്കോയിലെ ഒ.ഐ.സി രൂപീകരണ സമ്മേളനത്തില്‍ അന്നത്തെ കേന്ദ്രമന്ത്രി ഫഖ്‌റുദീന്‍ അലി അഹമ്മദിനും ക്ഷണമുണ്ടായിരുന്നു. എന്നാല്‍, അവസാനനിമിഷം പാകിസ്താന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ക്ഷണം നിരസിക്കപ്പെടുകയും ഫഖ്‌റുദ്ദീന്‍ അലി മടങ്ങുകയുമായിരുന്നു. പിന്നീട് കൃത്യം അന്‍പത് വര്‍ഷം കഴിഞ്ഞു നടന്ന സമ്മേളനത്തിലാണ് ഇന്ത്യക്കു ക്ഷണം ലഭിച്ചതും വിദശകാര്യമന്ത്രി പങ്കെടുത്തതും. ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചു പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഉച്ചകോടി ബഹിഷ്‌കരിച്ചിരുന്നു.


ഒ.ഐ.സി ഉച്ചകോടിക്കു ശേഷം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന വിധത്തിലുള്ള പ്രഖ്യാപനങ്ങള്‍ സമീപ കാലത്തു പതിവാണ്. 2016ലെ താഷ്‌കന്റ് ഉച്ചകോടിയാണ് ഇതിനപവാദം. താഷ്‌കന്റ് പ്രഖ്യാപനത്തില്‍ കശ്മീരിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago