കൊണ്ടോട്ടി ചരിത്രത്തില്‍ പിശക് കണ്ടെത്തി വായനക്കാരന്
കൊണ്ടോട്ടി:സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സര്‍വവിജ്ഞാനകോശം എട്ടാംവാള്യത്തിലെ 707-ാം പേജിലുള്ള തെറ്റായവിവരം കണ്ടെത്തി വായനക്കാരന്. വായനദിനത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമിയിലെ അറബിമലയാള ഗവേഷണ ഗ്രന്ഥാലയം സന്ദര്‍ശകര്‍ക്ക് ഇന്നലെ മുതല്‍ തുറന്നു കൊടുത്തിരുന്നു. ഇതറിഞ്ഞെത്തിയ കൊണ്ടോട്ടി തങ്ങള്‍ കുടുംബത്തിലെ അംഗമായ ശിഹാബുദ്ദീനാണ് പിശക് ചൂണ്ടിക്കാട്ടിയത്.
കൊണ്ടോട്ടി തങ്ങള്‍ കുടുംബം അറക്കല്‍ കുടുംബവുമായി ബന്ധപ്പെട്ടതാണെന്ന സര്‍വവിജ്ഞാനകോശത്തിലെ പരാമര്‍ശം തെറ്റാണ്. മുംബൈയിലെ കല്യാണ്‍ ജില്ലയില്‍നിന്നും മുഹമ്മദ്ഷാ തങ്ങള്‍ എത്തിയതും കൊണ്ടോട്ടി നഗരത്തിന്റെ വളര്‍ച്ചയുമെല്ലാം ചരിത്രകാരനായിരുന്ന കെ.കെ മുഹമ്മദ് അബ്ദുല്‍കരീം വിവരിച്ചിട്ടുണ്ട്.
സര്‍വവിജ്ഞാനകോശം 1996ല്‍ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പിലാണ് തെറ്റുകള്‍ കടന്നുകൂടിയിട്ടുള്ളത്.
മലബാര്‍ കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു കൊണ്ടോട്ടി തങ്ങള്‍ കുടുംബമെന്ന പരാമര്‍ശവും ഇതിലുണ്ട്. യഥാര്‍ഥത്തില്‍ മലബാര്‍ കലാപം ബാധിക്കാതിരുന്ന പ്രദേശമായിരുന്നു കൊണ്ടോട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."