HOME
DETAILS
MAL
ഇസ്റാഈല്‍ ഇന്ത്യയുമായി രണ്ട് ബില്യന്‍ ഡോളറിന്റെ ആയുധക്കരാറില്‍ ഒപ്പുവച്ചു
backup
April 08 2017 | 23:04 PM
തെല്‍അവീവ്: 2 ബില്യണ്‍ ഡോളറിന്റെ വന്‍ ആയുധക്കരാറില്‍ ഇന്ത്യയും ഇസ്റാഈളും ഒപ്പുവച്ചു. ശത്രുവിമാനങ്ങളെയും മിസൈലുളെയും ഡ്രോണുകളെയും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് കരാറിലെ പ്രധാന ഇനം. 70 കി.മീറ്റര്‍ ദൂരപരിധിയുള്ളതാണ് ഈ മിസൈല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്റാഈല്‍ സന്ദര്‍ശനത്തിന്റെ മുന്നോടിയായാണ് ഇരുരാജ്യങ്ങളും ആയുധക്കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനും(ഡി.ആര്.ഡി.ഒ) ഇസ്റാഈല്‍ എയറോസ്പെയ്സ് ഇന്‍ഡസ്ട്രീസു(ഐ.എ.ഐ)മാണു പുതിയ കരാറില്‍ ഏര്‍പ്പെട്ടത്. 40,000 ടണ്‍ ശേഷിയുള്ള ആഭ്യന്തര വിമാനം കൈമാറാനും തീരുമാനമായിട്ടുണ്ട്.
16,830 കോടി ചെലവില്‍ ഇസ്റാഈലില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."