HOME
DETAILS

വയനാട്ടില്‍ അങ്കത്തിനൊരുങ്ങി എല്‍.ഡി.എഫ്

  
backup
March 04, 2019 | 8:21 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0

 

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് സി.പി.ഐ. നിലവില്‍ എല്‍.ഡി.എഫ് മലപ്പുറം ജില്ലാ കണ്‍വീനറായ പി.പി സുനീറിനെയാണ് വയനാട്ടില്‍ എല്‍.ഡി.എഫിനായി സി.പി.ഐ അങ്കത്തിനിറക്കുന്നത്.


തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ച സമയത്ത് തന്നെ സി.പി.ഐയില്‍നിന്ന് വയനാട് മണ്ഡലത്തിലേക്ക് ഉയര്‍ന്നുകേട്ട പേരാണ് സുനീറിന്റേത്. നിലവില്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വയനാട് ജില്ലയുടെ ചുമതല വഹിക്കുന്നതും സുനീറാണ്.


സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിനു തൊട്ടുപിന്നാലെ തന്നെ മണ്ഡലത്തില്‍ സജീവമാകാനുള്ള ഒരുക്കങ്ങള്‍ സുനീര്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയോടെ ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ സുനീര്‍ എത്തുമെന്നാണ് സി.പി.ഐ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.


തിരുവനന്തപുരം എം.എന്‍ സ്മാരകത്തില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലാണ് കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. ഈ ലിസ്റ്റ്് നാഷനല്‍ കൗണ്‍സിലിനു കൈമാറും. എട്ടിന് നടക്കുന്ന നാഷനല്‍ കൗണ്‍സില്‍ യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗികമായി ഡല്‍ഹിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുക.


സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കേരള പ്രവാസി ഫെഡറേഷന്‍ ജന. സെക്രട്ടറി, ഹൗസിങ് ബോര്‍ഡ് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയാണ് നിലവില്‍ സുനീര്‍.


2011 മുതല്‍ 2018 വരെ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിലാണ് ജനനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ സുനീര്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ എ.ഐ.എസ്.എഫ് നേതാവായിരുന്നു. രണ്ടുതവണ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ വൈസ് ചെയര്‍മാനായി.


പൊന്നാനി മേഖലയില്‍ സി.പി.ഐക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. രണ്ടു തവണ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. ബനാത്ത്‌വാലയ്ക്കും ഇ. അഹമ്മദിനും എതിരേയായിരുന്നു മത്സരങ്ങള്‍. മലപ്പുറം ജില്ലാപഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എടപ്പാള്‍ പൂക്കരത്തറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക കെ.കെ ഷാഹിനയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗ്രേറ്റ് അറബ് മൈൻഡ്‌സ് 2025': എഞ്ചിനീയറിംഗ് പുരസ്‌കാരം സ്റ്റാൻഫോർഡ് പ്രൊഫസർക്ക്; ഈജിപ്ഷ്യൻ ശാസ്ത്രജ്ഞൻ അബ്ബാസ് എൽ ഗമാലിന് ബഹുമതി

uae
  •  21 hours ago
No Image

ഏഴ് തവണ എത്തിയിട്ടും എസ്ഐആർ ഫോം നൽകിയില്ല; ചോദ്യം ചെയ്ത ബിഎൽഒയെ വീട്ടുടമ മർദ്ദിച്ചതായി പരാതി

Kerala
  •  21 hours ago
No Image

തിരുമല തിരുപ്പതി ദേവസ്ഥാനത്ത് വൻ അഴിമതി; സിൽക്ക് ഷോളുകളുടെ പേരിൽ 54 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്

National
  •  21 hours ago
No Image

അവനെ പോലെയല്ല, സഞ്ജു 175 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യും: മുൻ ഇന്ത്യൻ താരം

Cricket
  •  21 hours ago
No Image

കോഴിക്കോട് ഓമശ്ശേരിയിൽ കലാശക്കൊട്ടിനിടെ സംഘർഷം: യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തിയുമായി ആക്രോശിച്ച് സിപിഎം പ്രവർത്തകൻ; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  21 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  a day ago
No Image

ഡ്രൈവിംഗ് ലൈസൻസ് വെറും 5 മിനിറ്റിൽ; സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജുമായി റാസൽഖൈമ

uae
  •  a day ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: വർക്ക് പെർമിറ്റ്, വിസ പിഴ ഇളവുകൾക്ക് ഇനി കുറഞ്ഞ സമയം; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a day ago
No Image

വർക്കലയിൽ റിസോർട്ടിൽ തീപിടുത്തം; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

രണ്ടാം ടി-20യിലും സഞ്ജുവിന് പകരം അവനെ ഇറക്കണം: ഇർഫാൻ പത്താൻ

Cricket
  •  a day ago