HOME
DETAILS

ജില്ലയില്‍ വായനാവാരാചരണത്തിന് തുടക്കം

  
Web Desk
June 20 2018 | 09:06 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%be%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3


അമ്പലപ്പുഴ: പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയുടേയും പി.എന്‍.പണിക്കര്‍ സ്മാരക ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ വായനാ വാരാചരണ ഉദ്ഘാടനം അമ്പലപ്പുഴ പി.എന്‍.പണിക്കര്‍ സ്മാരക ഗവ.എല്‍.പി സ്‌കൂളില്‍ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാല്‍ ഉദ്ഘാടനം ചെയതു. ഗ്രന്ഥശാല പ്രസിഡന്റ് എം.നാജ അധ്യക്ഷയായി.
അമ്പലപ്പുഴ എ.ഇ.ഒ ദീപ റോസ് ഗുരുശ്രേഷ്ഠ പുരസ്‌ക്കാര ജേതാവ് എച്ച്.സുബേര്‍, സ്‌കൂളിലെ അദ്ധ്യാപിക മിനി എന്നിവരെ ആദരിച്ചു.എച്ച്.എം ആശാ .പി .പൈ ,ഗ്രാമ പഞ്ചായത്തംഗം സുഷമരാജീവ്, രജികമാര്‍, പ്രതാപന്‍, എന്‍.എസ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് കുട്ടികളുടെ പരിപാടികളും നടത്തി.
പൂച്ചാക്കല്‍: വായനാ ദിനാചരണവും വായനാ പക്ഷാചരണവും പൂച്ചാക്കല്‍ യംഗ് മെന്‍സ് ലൈബ്രറിയില്‍ നടത്തി.ജില്ലാ ലൈബ്രറി കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗം എന്‍.ടി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയദേവന്‍ കൂടക്കല്‍ അധ്യക്ഷത വഹിച്ചു.സഹകരണ സ്‌പെഷ്യല്‍ ഗ്രേഡ് ഓഡിറ്റര്‍ കെ.ഇ കുഞ്ഞുമോന്‍ വായനാദിന സന്ദേശം നല്‍കി. താലൂക്ക് കമ്മറ്റിയംഗം നൗഷാദ് കൊച്ചു തറ, ശശികലാ രമേശന്‍, സത്യന്‍ മാപ്‌ളാട്ട്, ഷാജി. പി. മാന്തറ, രവി കാരക്കാട് ,ലോറന്‍സ് പെരിങ്ങലത്ത് എന്നിവര്‍ സംസാരിച്ചു.
കുട്ടനാട്: വയനാവാരാഘോഷത്തിന്റെ മങ്കൊമ്പ് ഉപജില്ലാ തല ഉദ്ഘാടനം വായനാ ദിനത്തില്‍ കണ്ണാടി ഗവ. യൂ.പി.സ്‌ക്കൂളില്‍ വച്ച് നടന്നു.രക്ഷിതാക്കളില്‍ വായനാശീലം വര്‍ധിപ്പിക്കാനായി കണ്ണാടി ഗവ.യു.പി.സ്‌ക്കൂള്‍ ആവിഷ്‌ക്കരിച്ച 'അമ്മ വായന' പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഗ്രന്ഥശാല സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം ജതിന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഉപജില്ല വിദ്യാഭ്യാസ ഒഫീസര്‍ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ബി.പി.ഒ.ബിനു ജോര്‍ജ്ജ് വായനാദിന സന്ദേശം നല്‍കി.യുവ ഭാവന ഗ്രന്ഥശാല സെക്രട്ടറി ടി.എസ്.പ്രദീപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ വി.വിത്തവാന്‍, എസ്.എം.സി.ചെയര്‍മാന്‍ ഒ.സി.സന്തോഷ്‌കുമാര്‍, അധ്യാപകരായ പി.പി.ബിജു, എ.സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃക്കുന്നപ്പുഴ: വായനാദിനാചരണത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികളാണ് പാനൂര്‍ ഗവ. യു.പി. സ്‌കൂളില്‍ ഒരുക്കിയത്. അക്ഷരങ്ങള്‍ ചേര്‍ത്തു മരമാക്കിയും പുസ്‌കത്തോട്ടിലൊരുക്കിയും വിദ്യാര്‍ത്ഥികളെ അറിവിന്റെ ലോകത്തേക്ക് ഉയര്‍ത്തുകയാണിവിടെ. പുസ്തകതാലം, പുസ്തക പ്രകാശനം, പുസ്തകതൊട്ടില്‍, അഭിമുഖം, അമ്മവായന, പുസ്തക സമാഹരണം, വായനാമരം തുടങ്ങി വിവിധ പരിപാടികളാണ് ഇവിടെ ഒരുക്കിയത്.
വായനാദിനാചരണത്തിന്റെ ഉദ്ഘാടനം തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാരിസ് അണ്ടോളില്‍ നിര്‍വ്വഹിച്ചു. പ്രശസ്ത കവി അലിയാര്‍ എം. മാക്കിയിലുമായി 'കാവ്യശില്‍പശാല' സംവാദം നടത്തി. പഞ്ചായത്തംഗം ഷാജഹാന്‍, കവി പ്രസന്നന്‍, പ്രധാനധ്യാപകന്‍ അബ്ദുല്‍ഖാദര്‍ കുഞ്ഞ്, സുനിതാകുമാരി, ഷിഹാബുദ്ദീന്‍, കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.കുട്ടികള്‍ സ്വന്തം വീടുകളില്‍ നിന്നും കൊണ്ടു വരുന്ന പുസ്തകങ്ങള്‍ പുസ്തക തൊട്ടിലില്‍ നിക്ഷേപിച്ച് അവയെ സ്‌കൂള്‍ ലൈബ്രറിയുടെ ഭാഗമാക്കുന്ന പദ്ധതിയും ഇന്നലെ തുടക്കം കുറിച്ചു. മാതാപിതാക്കള്‍ സ്‌കൂളിലെത്തി അവര്‍ക്ക് പുസ്തകങ്ങള്‍ വായിച്ചു നല്‍കുന്ന 'അമ്മവായന' കുട്ടികള്‍ക്കിടയില്‍ വേറിട്ട ഒരനുഭവമായി.
നിലവിലുള്ള റീഡിങ്ങ് ക്ലബുകള്‍ കൂടുതല്‍ സജീവമാക്കി സാഹിത്യസാംസ്‌കാരിക ചര്‍ച്ചായോഗങ്ങള്‍, ക്വിസ് മത്സരങ്ങള്‍, ലേഖനപ്രസംഗചിത്രരചനാ മത്സരങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും.
വായനയുടെ മധുരം പകരാന്‍ തൃക്കുന്നപ്പുഴ ഗവ.എല്‍.പി.സ്‌കൂളിലെ കുരുന്നുകള്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെത്തി . തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന കേന്ദ്രത്തിലാണ് കുട്ടികള്‍
കഥകളും കവിതകളുമായി എത്തിയത്. വഞ്ചിപ്പാട്ട് രചയിതാവ് കാര്‍ത്തികപ്പള്ളി സത്യശീലന്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ സുധിലാല്‍ തൃക്കുന്നപ്പുഴ , ഹെഡ്മിസ്ട്രസ് ശ്രീദേവി , അദ്ധ്യാപകരായ സൂസന്‍, രാജി ,നസീമ ,മഞ്ജു , എസ്.എം.സി. അംഗങ്ങളായ സുപിത, അംബിക ,ഷംന, രാജി എന്നിവര്‍ നേതൃത്വം നല്‍കി.
ഹരിപ്പാട് :ഗവ:യു .പി സ്‌കൂള്‍ വായനാ പക്ഷാചരണം നടത്തി.നഗരസഭ ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് എം കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ അംഗം ബി.ബാബുരാജ് അധ്യക്ഷത വഹിച്ചു.സാഹിത്യകാരന്‍ ചേപ്പാട് ഭാസ്‌ക്കരന്‍നായര്‍ മുഖ്യ പ്രഭാഷണം നടത്തി. പി. എന്‍ പണിക്കര്‍ അനുസ്മരണം അനുഷ്ഠാന കലാകാരന്‍ പി.പി ചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു വായനാസന്ദേശം നഗരസഭ അംഗം ലേഖാ അജിത്ത് വായിച്ചു.എ.ഇ.ഒ .കെവി ഷാജി, ബിപിഒ സുധീര്‍ ഖാന്‍ റാവുത്തര്‍ ,എസ് എം.സി ചെയര്‍മാന്‍ ഡിജി പി തോമസ്, ഹെഡ്മാസ്റ്റര്‍ ഉണ്ണികൃഷ്ണന്‍ മുതുകുളം തുടങ്ങിയവര്‍ സംസാരിച്ചു.
ചേര്‍ത്തല : ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാദിനം ഹെഡ്മാസ്റ്റര്‍ സി.എസതോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ.പ്രസാദ് അധ്യക്ഷനായി. വി.എ.സ്റ്റാലിന്‍, ഡി.കെ.രജനി, ശ്രീജിത് എന്നിവര്‍ പ്രസംഗിച്ചു.
മരുത്തോര്‍വട്ടം ഗവ. എല്‍.പി സ്‌കൂളില്‍ വായനാദിനാചരണം കവയിത്രി ഡോ. വിനിത അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഡി. ബീനാമോള്‍ അധ്യക്ഷനായി.
ചേര്‍ത്തല തെക്ക് മോത്തിലാല്‍ വായനശാലയുടെയും ചേര്‍ത്തല തെക്ക് സഹകരണ ബാങ്കിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വായനാവാരാചരണം എസ്എന്‍ കോളജ് മലയാള വിഭാഗം മേധാവി ഡോ.ലേഖ റോയി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡി.പ്രകാശന്‍ അധ്യക്ഷനായി. സി.വി.മനോഹരന്‍, ഡി.ഭാനുമതി, രവീന്ദ്രന്‍, ടി.വി.ഹരികുമാര്‍, ദുര്‍ഗാദാസ് ഇലഞ്ഞിയില്‍, ബൈജു, അനില്‍കുമാര്‍, കരുണാകരന്‍, രമാദേവി എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  2 days ago
No Image

'ചില ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  2 days ago
No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  2 days ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  2 days ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  2 days ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 days ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 days ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 days ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 days ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 days ago