കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കനായ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുതുപ്പരിയാരം വാളക്കാട്ട് പ്രഭാകരന്‍ (51) ആണ് മരിച്ചത്. ചുമട്ടുതൊഴിലാളിയായ പ്രഭാകരന്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെ ഐ.ആര്‍.ടി.സി റോഡില്‍ വച്ചാണ് സംഭവം. നടന്നു വരുമ്പോള്‍ രണ്ട് ആനകളുടെ മുന്നില്‍പ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിന് ഇരയായ പ്രഭാകരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പ്രഭാകരന്റെ മരണത്തെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ പാലക്കാട് - കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റാതെയായിരുന്നു ഉപരോധം.
കാട്ടാനകളുടെ ആക്രമണത്തില്‍ നിന്ന് നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പാലക്കാട്ട് നിന്ന് എ.ഡി.എം ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും പൊലിസും സംഭവസ്ഥലത്തെത്തി. മൂന്നുവര്‍ഷത്തിനിടെ മൂന്നാമത്തെയാളാണ് ഇവിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. പല തവണ പരാതി നല്‍കിയിട്ടും വനംവകുപ്പ് വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
കാട്ടാന ശല്യത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പുതുപ്പരിയാരം, മൂണ്ടൂര്‍ പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പരേതയായ സിന്ധുവാണ് മരിച്ച പ്രഭാകരന്റെ ഭാര്യ. മക്കള്‍ സൗമ്യ, സന്ധ്യ, സഞ്ജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."