സെനഗല്‍ താരങ്ങളെ അവഹേളിച്ചു; ഒടുവില്‍ മാപ്പ് പറഞ്ഞു
മോസ്കോ: സെനഗല്‍ താരങ്ങളെ അവഹേളിച്ച് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് ടോട്ടനത്തിന്റെ മുന്‍ മാനേജര്‍ ലോര്‍ഡ് സുഗറിന്. വെറും കളികള്‍ക്കപ്പുറം ഫുട്ബോള്‍ എന്നാല്‍ സൗഹൃദത്തിന്റെ വേദിയാണ്. അവിടെ ഒന്നിനും വ്യത്യാസങ്ങളില്ലെന്നിരിക്കെ ഇവിടെയായിരുന്ന സുഗറിന്റെ വംശീയ വെറിയുള്ള കമന്റ് വന്നത്.
പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തു. മത്സര ശേഷം സെനഗല്‍ താരങ്ങള്‍ നടത്തിയ പാരമ്പര്യ നൃത്തത്തേയും അദ്ദേഹം വിമര്‍ശിച്ചു. സെനഗല്‍ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചായിരുന്നു സുഗറിന്റെ പോസ്റ്റ്. ഇതില്‍ ചില താരങ്ങളെ ഞാന്‍ മാര്ബെല്ലയുടെ ബീച്ചില്‍ കïിട്ടുï്. ഒന്നില്‍ കൂടുതല്‍ ജോലി ഒരേ സമയത്ത് ചെയ്യാന്‍ പറ്റിയ ഇവരെ ഉപകാരമുള്ള ചെറുപ്പക്കാര്‍ എന്നാണ് സുഗര്‍ വിശേഷിപ്പിച്ചത്. സെനഗല്‍ താരങ്ങളുടെ ചിത്രത്തോടൊപ്പം ബീച്ചില്‍ വില്ക്കാന് വച്ചിരുന്ന ഗ്ലാസും ബാഗും ട്വീറ്റ്് ചെയ്തായിരുന്നു സുഗറിന്റെ പരിഹാസം.
ട്വീറ്റിനെതിരേ നിരവധി പേര് രംഗത്തെത്തിയതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. മാപ്പ് പറയണമെന്ന ഒരു പറ്റം ആളുകളുടെ ആവശ്യം സുഗറിന് അംഗീകരിച്ചില്ല. ഇത് ഒരു തമാശമാത്രമാണ് എന്നായിരുന്നു സുഗറിന്റെ വിശദീകരണം.
ലോക ഫുട്ബോളില്‍ എന്നും ഇത്തരക്കാരുടെ ശല്യം വലിയ തലവേദനയാണ്. കഴിഞ്ഞ ദിവസം ബെല്‍ജിയം മുന്നേറ്റ താരം റൊമേലു ലുക്കാക്കുവും ഇതാണ് പറഞ്ഞത്. ഗോള്‍ നേടിയാല്‍ ഞാന്‍ ബെല്‍ജിയം താരവും അല്ലെങ്കില്‍ കോംഗോ വംശജനായ ലുക്കാക്കുവുമാണെന്ന താരത്തിന്റെ വാക്കുകള്‍ ഇത്തരം വംശീയ വെറികള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."