HOME
DETAILS
MAL
കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ബസ് ജീവനക്കാര്‍ ഉടമക്ക് തിരിച്ചുനല്‍കി
backup
July 09 2016 | 06:07 AM
വേങ്ങര: ബസില്‍ നിന്ന് വീണുകിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് തിരിച്ച് നല്കി ബസ് ഡ്രൈവറും കണ്ടക്ടറും മാതൃകയായി. വേങ്ങര-കുന്നുംപുറം-കൊണ്ടോട്ടി റൂട്ടിലോടുന്ന മലനാട് ബസിലെ ഡ്രൈവര്‍ കൊണ്ടോട്ടി കൊട്ടൂക്കര ചക്കാലപറമ്പത്ത് മുനീര്‍, കണ്ടക്ടര്‍ മുസ്ലിയാരങ്ങാടി വെള്ളാമ്പുറായി ജിതീഷ് എന്നിവരാണ് പൊലിസിന്റെ സാനിധ്യത്തില്‍ ഉടമ ഒളവട്ടൂര്‍ പനച്ചിപളളിയാളി ഫാത്തിമക്ക് സ്വര്‍ണാഭരണം തിരിച്ചുനല്‍കിയത്.
കഴിഞ്ഞ വ്യാഴാഴ്ച്ച ബസില്‍ നിന്നു കളഞ്ഞു കിട്ടിയ ആഭരണമടങ്ങിയ ബാഗ് ജീവനക്കാര്‍ വേങ്ങര പൊലിസിന് കൈമാറുകയായിരുന്നു.
മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തയെത്തുടര്‍ന്നാണ് ഉടമ പൊലിസിനെ സമീപിച്ചത്. ബസ് ജീവനക്കാരുടെ സത്യസന്ധതയെ നാട്ടുകാരും പൊലിസും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."