സഊദിയിൽ നിന്നു അടുത്ത വിമാനം ഞായറാഴ്ച ; റിയാദിൽ നിന്ന് ഡൽഹിയിലേക്ക്
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ സഊദിയിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള അടുത്ത വിമാനം ഞായറാഴ്ച റിയാദിൽ നിന്ന് ഡൽഹിയിലേക്ക് പോകുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സയീദ് പറഞ്ഞു. 12 ന് ദമാമിൽ നിന്ന് കൊച്ചിയിലേക്കും സർവീസ് ഉണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അതേ സമയം ജിദ്ദയിൽ നിന്ന് അടുത്താഴ്ച രണ്ടു വിമാനങ്ങൾ കൂടി കേരളത്തിലേക്ക് സർവീസ് നടത്തുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
അതിനിടെ വെള്ളിയാഴ്ച റിയാദിൽ നിന്നു കോഴിക്കോട്ടേക്ക് പോയ ആദ്യ സംഘത്തെ ബോര്‍ഡിംഗ് പാസ് നേടി എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞവരെ തെര്‍മല്‍ സ്‌കാനിംഗിന് മാത്രമാണ് വിധേയമാക്കിയത്. ഇവരെ റാപിഡ് ടെസ്റ്റ് ഉള്‍പ്പെടെയുളള ടെസ്റ്റുകള്‍ നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നു കേരളത്തിലേക്ക് മടങ്ങിയവരെ കൊവിഡ് റാപിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു.
ഇന്ത്യന്‍ എംബസി തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്കാണ് യാത്രക്ക് അവസരം ലഭിച്ചത്. ഇവരില്‍ ഏറെയും ഗര്‍ഭിണികളാണ്. റിയാദിന് പുറമെ അല്‍ ഖസ്സിം, ദവാത്മി, ഹുഫൂഫ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് ഇവരിലധികവും. പ്രായമായവര്‍, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞവര്‍, ഫൈനല്‍ എക്‌സിറ്റ് നേടിയവര്‍ എന്നിവരും ആദ്യ വിമാനത്തില്‍ ഇടം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."