ആലത്തൂര്‍ മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി: പി.കെ ബിജു
മുള്ളൂര്‍ക്കര: ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 78 കുടിവെള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയതായി പി.കെ ബിജു എം.പി അറിയിച്ചു.
വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുള്ള പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി 638.90 ലക്ഷം രൂപ വിലവഴിച്ചതായും ബിജു അറിയിച്ചു. മുള്ളൂര്‍ക്കര പഞ്ചായത്തിലെ മണ്ടലാംകുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ബിജു. മണ്ടലാംകുന്ന് കുടിവെള്ള പദ്ധതിയില്‍ നിന്ന് 30 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് പൈപ്പ് ലൈന്‍ വലിക്കാന്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്നും എം.പി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച് അബ്ദുള്‍ സലാം അധ്യക്ഷനായി. ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ ടി.കെ പ്രേംലാല്‍, മിനി രാധാകൃഷ്ണന്, എം.ആര് സ്മിത, പി.ആര് രതീഷ്, വി.എസ് ജയേ ഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."