പ്രഥമ സുബൈര്‍ സാഹിത്യ പുരസ്‌ക്കാരം വി. മധുസൂദനന്‍ നായര്‍ക്ക് സമ്മാനിച്ചു
കുന്നംകുളം: അന്തരിച്ച പൊതുപ്രവര്‍ത്തകന്‍ സഖാവ് എന്‍.എം സുബൈറിന്റെ സ്മരണാര്‍ഥം കുന്നംകുളം സുബൈര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സുബൈര്‍ സാഹിത്യ പുരസ്‌ക്കാരം പ്രൊഫ.വി മധുസൂദനന്‍ നായര്‍ക്ക് സമ്മാനിച്ചു.
കരിക്കാട് സുബൈര്‍ നഗറില്‍ നടന്ന അനുസ്മരണ സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പുരസ്‌ക്കാരം മന്ത്രി എ.സി മൊയ്തീന്‍ പ്രൊഫ.വി മധുസൂദനന്‍ നായര്‍ക്ക് സമ്മാനിച്ചു. ടി.കെ വാസു, സുബൈര്‍ സ്മാരക പ്രഭാഷണം നടത്തി. ബാബു എം പാലിശ്ശേരി സഹായധന വിതരണം നിര്‍വഹിച്ചു. പി.കെ ബിജു എം.പി അധ്യക്ഷനായി.
സംവിധായകന്‍ പ്രിയനന്ദന്‍, ബാലാജി എം പാലിശേരി,കടവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീര്‍, പഞ്ചായത്ത് അംഗങ്ങളായ കെ.കെ ജമാല്‍, എ.വി ഷബീര്‍, ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഇര്‍ഷാദ്, റഹ്മാന്‍ അക്കിക്കാവ് സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി കവികളായ റഫീഖ് അഹമ്മദ്, പി.എന്‍ ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, കെ ആര്‍ ടോണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പി രാമന്‍, ഹരിനാരായണന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം എപ്രില്‍ നാലിനാണ് നാടിനു നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്ന എന്‍.എം സുബൈര്‍ വിട പറഞ്ഞത്. തന്റെ ജീവിത പ്രയാസങ്ങള്‍ക്കിടയിലും മറ്റുള്ളവരുടെ വേദനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നയാളാണ് സുബൈര്‍. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് നിരവധി സാംസ്‌ക്കാരിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."