സിറാജ് വാഫിയുടെ വിയോഗം; ഓര്‍മയായത് നാട്ടുകാരുടെ പ്രിയങ്കരന്‍
മില്ലുമുക്ക്: സിറാജ് വാഫിയുടെ വിയോഗം മില്ലുമുക്കിനെ കണ്ണീരിലാഴ്ത്തി. സൗമ്യമായ പെരുമാറ്റം കൊണ്ട് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു സിറാജ് വാഫി. വെള്ളിയാഴ്ച രാത്രി കൂളിവയലില്‍ വെച്ച് സിറാജും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ എതിരേ വന്ന ജീപ്പിടിച്ചാണ് സിറാജിന് ഗുരുതര പരുക്കേറ്റത്.
അമിതവേതയില്‍ തെറ്റായ ദിശയില്‍ പാഞ്ഞുവന്ന ജീപ്പ് ഇവരുടെ വാഹനം ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ സിറാജിനെ മാനന്തവാടി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മില്ലുമുക്കിലെ സൈത് കുഞ്ഞബ്ദുല്ലയുടെ മകനായ ഈ യുവപണ്ഡിതനെ കുറിച്ച് പറയുമ്പോള്‍ വിതുമ്പി വാക്കുകള്‍ മുറിഞ്ഞുപോകുകയാണ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും.
എപ്പോഴും പുഞ്ചിരി തൂകുന്ന മുഖവുമായി മാത്രമേ സിറാജിനെ കാണാറുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എസ്.എസ്.എല്‍.സി പഠനത്തിനു ശേഷം വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ ഉപരിപഠനത്തിനു ചേര്‍ന്ന സിറാജ് അവിടെയും സ്‌നേഹബന്ധങ്ങളാല്‍ സമ്പന്നനായിരുന്നു.
വൈകിട്ട് 5.30ഓടെ മില്ലുമുക്കിലെ വീട്ടിലെത്തിച്ച യുവപണ്ഡിതന്റെ ജനാസ ഒരുനോക്കുകാണാന്‍ നൂറുകണക്കിന് ആളുകളാണ് നിറകണ്ണുകളോടെ ഇവിടെയെത്തിയത്.
തുടര്‍ന്ന് മില്ലുമുക്ക് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."